ആമി വൈൻഹൗസിന്റെ വസ്ത്രത്തിന് ലേലത്തിൽ ലഭിച്ചത് 1.8 കോടി രൂപ!

amy-winehouse-dress-sells-for-1-8-crore
(ഇടത്) ആമി വൈൻഹൗസ്, (വലത്) ലേലത്തിൽ വിറ്റ ആമിയുടെ ഡ്രസ്സ് ∙ Image Credits : Instagram
SHARE

അന്തരിച്ച ഗായിക ആമി വൈൻഹൗസ് അവസാന പരിപാടിക്ക് ധരിച്ച ഡ്രസ്സ് ലേലത്തിൽ വിറ്റത് 243,200 ഡോളറിന് (ഏകദേശം 1.8 കോടി രൂപ). 2011ൽ സെർബിയയിലെ ബെൽഗ്രേഡിലായിരുന്നു ആമിയുടെ അവസാന പരിപാടി. അന്നു ധരിച്ച കറുപ്പും പച്ചയും നിറങ്ങളുള്ള മിനി ഡ്രസ്സ് ആണു കാലിഫോർണിയയിൽ നടന്ന ലേലത്തിൽ പ്രതീക്ഷിച്ചതിലും 16 ഇരിട്ടി തുകയ്ക്ക് വിറ്റത്.

ഡിവിഡികൾ, പുസ്തകങ്ങൾ, മേക്കപ് ഉത്പന്നങ്ങൾ എന്നിങ്ങനെ ആമി ഉപയോഗിച്ച എണ്ണൂറോളം വസ്തുക്കൾ ലേലത്തിന് ഉണ്ടായിരുന്നു. എങ്കിലും അവസാന സ്റ്റേജ് പരിപാടിക്ക് ധരിച്ച വസ്ത്രമായിരുന്നു പ്രധാന ആകർഷണം. ‌ഈ വസ്ത്രം റെക്കോർഡ് തുക നേടുകയും ചെയ്തു. കുട്ടികൾക്കു വേണ്ടി പ്രവർത്തിക്കുന്ന ആമി വൈൻഹൗസ് ഫൗണ്ടേഷനാണ് ഈ പണം ലഭിക്കുക. 

സംഗീത ലോകത്തു മാത്രമല്ല ഫാഷന്‍ ലോകത്തും നിരന്തരം പുതിയ ട്രെൻഡുകൾ സൃഷ്ടിച്ചാണ് ആമി ആരാധകരെ സ്വന്തമാക്കിയത്. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കേ, 2011 ജൂലൈ 23ന് ആണ് 27 കാരി ആമിയുടെ മരണം. അമിത മദ്യപാനമായിരുന്നു മരണത്തിലേക്ക് നയിച്ചത്. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA