ADVERTISEMENT

ശിശുദിനത്തോട് അനുബന്ധിച്ച് ഫാഷൻ ഫ്ലെയിംസ് സംഘടിപ്പിച്ച കിഡ്സ് ഷോ ശ്രദ്ധേയമായി. കുട്ടികൾക്ക് വേണ്ടിയുള്ള എക്സ്ക്ലുസീവ് ഡിസൈനർ കലക്‌ഷൻ ആണ് ഷോയിൽ അവതരിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബെംഗളൂരുവിലായിരുന്നു ഷോ അരങ്ങേറിയത്.

fashion-flames-2

5 ഡിസൈനർമാരുടെ കലക്‌ഷനുകളാണ് അവതരിപ്പിച്ചത്. 40 കുട്ടി മോഡലുകൾ പങ്കെടുത്തു. ഡിസൈനർ ജീൻ വിപിന്റെ ജിയാൻ ഡിസൈൻസ് അവതരിപ്പിച്ച വിന്റർ കലക്‌ഷൻ ആയിരുന്നു പ്രധാന ആകർഷണം. ക്രിസ്മസ് ആഘോഷങ്ങൾക്ക് ഉപയോഗിക്കാനാവുന്ന മനോഹരമായ വസ്ത്രങ്ങളായിരുന്നു ഈ കലക്‌ഷനിലേത്. മോ‍ഡലും നടിയുമായ പത്മിനി ദേവനഹല്ലിയായിരുന്നു ഷോ സ്റ്റോപ്പർ. ഷോയുടെ ഭാഗമായ എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനം നൽകി.

എല്ലാ വർഷവും വ്യത്യസ്തവും പുതുമയുള്ളതുമായി ഫാഷൻ ഷോ സംഘടിപ്പിച്ച ഫാഷൻ ഫ്ലെയിംസ് ശ്രദ്ധ നേടാറുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷത്തെ ഷോ ഡിജിറ്റലാക്കിയതും അഭിനന്ദനീയമായിരുന്നു. 

fashion-3

‘‘കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ വളരെ ശ്രദ്ധയോടെയാണ് ഷോ സംഘടിപ്പിച്ചത്. എത്ര ബുദ്ധിമുട്ടിയാലും ഷോ നടത്തണമെന്നു തീരുമാനിച്ചിരുന്നു. കുട്ടികൾക്ക് സന്തോഷം നൽകാൻ അതിലൂടെ സാധിക്കുമെന്ന് ഉറപ്പായിരുന്നു. അതു സാധിച്ചു എന്നതിൽ അഭിമാനമുണ്ട്’’– ഫാഷൻ ഫ്ലെയിംസ് ഡയറക്ടർ ജിൻസി സതീഷ് പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com