‘റെഡ് മാജിക്’; ഗോവയിൽ തിളങ്ങി സമാന്ത; ചിത്രങ്ങൾ

actress-samantha-ruth-prabhu-looks-hot-in-red-co-ord-set
Image Credits : Samantha / Instagram
SHARE

ഗോവയിൽ നടക്കുന്ന ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ തിളങ്ങി നടി സമാന്ത പ്രഭു. രേഷാ ബജാജ് ഡിസൈൻ ചെയ്ത ചുവപ്പ് കോ–ഓർഡ് സെറ്റ് ധരിച്ചെത്തിയാണ് താരം ആരാധകരുടെ മനംകവർന്നത്. 

ഫുൾ സ്ലീവ് ബ്ലൗസാണ് സമാന്ത ധരിച്ചത്. മെറൂൺ, സിൽവർ നിറങ്ങളിലുള്ള എംബ്രോയ്ഡറി സ്ലീവിൽ നിറയുന്നു. ഫ്ലോറൽ ഡിസൈനുകളാണ് നെക്‌ലൈനിലെ ആകര്‍ഷണം. ചുവപ്പ് നെറ്റ് തുണിയും നെക്‌ലൈനിൽ ഉപയോഗിച്ചിട്ടുണ്ട്. സാറ്റിൻ സ്കർട്ട് ആണ് സമാന്ത പെയർ ചെയ്തത്. സ്കർട്ടിലെ ഹൈ സ്ലിറ്റ് താരത്തിന് ഗ്ലാമർ ലുക്ക് നൽകുന്നു. എംബ്രോയ്ഡറി ചെയ്ത ദുപ്പട്ട ഒരു വശത്തു കൂടെ ധരിച്ചിരിക്കുന്നു. ഡയമണ്ട് സ്റ്റഡുകൾ മാത്രമാണ് ആക്സസറി.

ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ‘റെഡ് മാജിക്’ എന്നാണു ചിത്രങ്ങൾക്കൊപ്പം കുറിച്ചത്. 

English Summary : Samantha Ruth Prabhu in red co-ord set; Images

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA