‘കോപ്പിയടി’ തുടർന്ന് ഉർഫി ജാവേദ്; ഇത്തവണ ബെല്ല ഹാഡിഡ്

urfi-javed-copied-outfit-from-bella-hadid
(വലത്) ഉർഫി ജാവേദ്, (ഇടത്) ബെല്ല ഹാഡിഡ്
SHARE

സൂപ്പർ താരങ്ങളുടെ സ്റ്റൈലുകൾ പകർത്തുന്നതാണ് ടെലിവിഷൻ താരവും ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാർഥിയുമായ ഉര്‍ഫി ജാവേദിന്റെ ഇപ്പോഴത്തെ സ്റ്റൈൽ. അമേരിക്കൻ മോഡൽ കെൻഡൽ ജെന്നറിന്റേതിന് സമാനമായ കോസ്റ്റ്യൂം ധരിച്ച് വാർത്തകളിൽ നിറഞ്ഞതിനു പിന്നാലെ മറ്റൊരു സൂപ്പർ മോഡലിനെ അനുകരിച്ചിരിക്കുകയാണ് ഉർഫി. ബെല്ല ഹാഡിഡ് ഒരു വർഷം മുമ്പ് ധരിച്ചതിനു സമാനമായ വസ്ത്രത്തിലാണ് ഉർഫി ശ്രദ്ധ നേടിയത്.

സ്പാഗെട്ടി സ്ട്രാപ്പുകളുള്ള ബ്ലാക് നെറ്റ് ടോപ്പും ബ്ലാക് പാന്റ്സുമാണ് ഉർഫിയുടെ വേഷം. പോണി ടെയിൽ ഹെയർ സ്റ്റൈലിലായിരുന്നു താരം. ഈ ബോൾഡ് ഡ്രസ്സ് ധരിച്ച് വിമാനത്താവളത്തിലേക്ക് ഉർഫി എത്തി. ശ്വേത വാഡ്രോബിൽ നിന്നുള്ളതാണ് ഈ വസ്ത്രം. റിമ മിശ്ര സ്റ്റൈൽ ചെയ്തിരിക്കുന്നു. 

താരത്തിന്റെ വസ്ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ഇങ്ങനെ വസ്ത്രം ധരിക്കാനുള്ള ധൈര്യത്തെ ചിലർ പ്രശംസിച്ചപ്പോൾ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നാണു പരിഹാസം.

നേരത്തെ, കീറിയതു പോലെ തോന്നിക്കുന്ന ഡെനിം ജാക്കറ്റണിഞ്ഞ് എയർപോർട്ടിലെത്തി ഉർഫി ശ്രദ്ധ നേടിയിരുന്നു. ഇതിനുശേഷമാണ് കെന്‍ഡൽ ജെന്നറിന്റെ ഫാഷൻ അനുകരിച്ചത്. 

English Summary : Urfi Javed trolled for wearing sheer strappy top

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA