പ്രിയങ്കയുടെ വസ്ത്രം നേരെയാക്കി നിക് ജോനസ്; അഭിനന്ദിച്ച് ആരാധകർ: വിഡിയോ

nick-jonas-fixed-his-wife-priyanka-s-dress
SHARE

ബ്രിട്ടിഷ് ഫാഷൻ അവാർഡ്സ് 2021 വേദിയിൽ തിളങ്ങി താരദമ്പതികളായ നിക് ജോനസും പ്രിയങ്ക ചോപ്രയും. നവംബർ 30ന് ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിലായിരുന്നു പരിപാടി. 

ഫ്ലോറൽ ബോഡി സ്യൂട്ട് ധരിച്ചാണ് പ്രിയങ്ക എത്തിയത്. റിച്ചാർഡ് ക്വിൻ ആണ് ഇതു ഡിസൈൻ ചെയ്തത്. ഡബിൾ ബ്രസ്റ്റഡ് ബ്ലെയ്സറും ചുവപ്പ് ടി–ഷർട്ടും ലൂസ് ഫിറ്റ് പാന്റ്സുമായിരുന്നു നിക്കിന്റെ വേഷം. 

റെഡ് കാർപറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ പ്രിയങ്കയുടെ വസ്ത്രം നിക് നേരയാക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. നിക്കിന്റെ പ്രവൃത്തിയെ അഭിനന്ദിച്ച് ഇവരുടെ ആരാധകർ രംഗത്തെത്തി. നിക്കിനെ ജെന്റിൽമാൻ എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

English Summary : Nick Jonas fixes Priyanka Chopra's dress on red carpet

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA