പർപ്പിളിൽ തിളങ്ങി നടി പ്രിയങ്ക നായർ; സ്റ്റൈലിഷ് ചിത്രങ്ങൾ

actress-priyanka-nair-looks-stunning-in-purple-lehenga-choli
SHARE

നടി പ്രിയങ്ക നായരുടെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഡിപി ലൈഫ്സ്റ്റൈൽ ഹബിന്റെ വെസ്റ്റ് വോഗ് എന്ന സീരിസിലേതാണ് ഈ ഫോട്ടോഷൂട്ട്. വൈബ്രന്റ് പർപ്പിൾ നിറത്തിലുള്ള ലെഹംഗയിൽ ഇതുവരെ കാണാത്ത ലുക്കിലാണ് പ്രിയങ്ക എത്തുന്നത്.

priyanka-0112

സെലിബ്രിറ്റി ഡിസൈനർ ആനു നോബിയുടെ പുതിയ കലക്‌ഷനിലേതാണ് ഈ ഔട്ട്ഫിറ്റ്. ഇന്ത്യൻ അറ്റയറിൽ വെസ്റ്റേൺ സ്റ്റൈൽ സമന്വയിപ്പിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചോളിയിൽ ടർട്ടിൽ നെക്, ട്രാൻസ്പരന്റ് നെക്‌ലൈന്‍ എന്നിവയ്ക്കൊപ്പം സിൽവറും ക്രിസ്റ്റലും ഉപയോഗിച്ച് ചെയ്ത ഹെവി വർക്കും ചേരുന്നു. മാറുന്ന വിവാഹസങ്കൽപങ്ങൾ അടിസ്ഥാനപ്പെടുത്തി‌ ന്യൂജെൻ വധുവിന് വേണ്ടിയാണ് ഈ ലെഹംഗ ഒരുക്കിയിരിക്കുന്നത്.

priyanka-0113

വിന്റേജ് സ്റ്റൈലിലുള്ള മേക്കപ്പും ഹെയർസ്റ്റൈലുമാണ് പരീക്ഷിച്ചിരിക്കുന്നത്. ഇത് ഇംഗ്ലിഷ് സ്ത്രീകളുടെ സ്റ്റൈൽ ഓർമപ്പിക്കുന്നു. പ്രിയങ്കയുടെ ലുക്കിന് പുതുമ നൽകുന്ന പ്രധാന ഘടകവും ഇതാണ്. താരത്തിന്റെ പഴ്സനൽ മേക്കപ് ആർട്ടിസ്റ്റ് സുമയാണ് മേക്കോവർ ചെയ്തത്.

ആക്കുളം ലേക്കിന് സമീപ പ്രദേശമായിരുന്നു ലൊക്കേഷൻ. പ്രകൃതി സൗന്ദര്യം കൂടി ചേർത്ത് അരുൺ ദേവ് ആണ് സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയത്. അരവിന്ദ്, ജാക്, വന്ദനൻ, അശ്വന്ത്, അശ്വതി, അനന്തു, മിഥുൻ, അജി എന്നിവരായിരുന്നു സഹായികള്‍. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA