ADVERTISEMENT

അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന മിസിസ് വേൾഡ് 2022 ലെ ദേശീയ വസ്ത്രം റൗണ്ടിൽ ജേതാവായി ഇന്ത്യയുടെ നവദീപ് കൗർ. കുണ്ഡലിനി ചക്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള വസ്ത്രമായിരുന്നു നവദീപ് ധരിച്ചിരുന്നത്. 

navadeep-kaur-3

ഹൈന്ദവ വിശ്വാസപ്രകാരം അടിസ്ഥാനപരമായ ജീവശക്തിയെ ആണ് കുണ്ഡലിനി എന്നു വിളിക്കുന്നത്. ഇത്‌ ഓരോ മനുഷ്യന്‍റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. നട്ടെല്ലിനു താഴെ കുണ്ഡലിനി ശക്തി സുഷുപ്‌തിയിലാണ്ടു കിടക്കുന്നു. നട്ടെല്ലിന്‍റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന മൂലാധാര ചക്രം മുതല്‍ ശിരസ്സിലുള്ള സഹസ്രഹാര ചക്രം വരെ ഏഴു ചക്രങ്ങൾ ഉണ്ടെന്നും ഇതാണ് കുണ്ഡലിനി ചക്രങ്ങളെന്നും വിശ്വസിച്ചു വരുന്നു. ഇതിലൂന്നിയാണ് ഗോൾഡൻ നിറത്തിലുള്ള വസ്ത്രം നവദീപിനായി ഡിസൈൻ ചെയ്തത്. 

navadeep-kaur-4

പാമ്പിന്റെ രൂപത്തിലുള്ള ഡീറ്റൈലിങ് ആണ് വസ്ത്രത്തിനെ ആകർഷകമാക്കുന്നത്. ഡിസൈനർ എജി ജാസ്മിൻ ആണ് വസ്ത്രം ഒരുക്കിയത്. ബ്രോകേഡ്, ട്യൂൾ, കൊറിയൻ സീക്വിൻ എന്നീ തുണികളാണ് ഉപയോഗിച്ചിരിക്കുന്നത്. പേൾസ്, ക്രിസ്റ്റൽ എന്നിവയും ഒപ്പം ചേരുന്നു. 

navadeep-kaur-2

മിസിസ് ഇന്ത്യ 2021 ജേതാവാണ് നവദീപ് കൗര്‍. ഒഡീഷയിലെ സുന്ദർഗണ്ഡ് സ്വദേശിയാണ്. അമേരിക്കയുടെ ഷെയ്‌ലിൻ ഫോർഡ് ആണ് 2022 മിസിസ് വേൾഡ് ജേതാവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com