ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ച് താരസുന്ദരി മലൈക അറോറ. രണ്ട് നിറങ്ങളിലുള്ള മിനി സ്കർട്ട് ആണ് താരത്തിന്റെ വേഷം. കറുപ്പ് ബ്ലേസർ പെയർ ചെയ്തിട്ടുണ്ട്. സ്റ്റൈലിഷ് പോസുകളും ചേർന്നതോടെ അൾട്രാ ഹോട്ട് ലുക്കിൽ മലൈക തിളങ്ങി.
ഒരു കുരിശ് മാലയായിരുന്നു താരത്തിന്റെ പ്രധാന ആക്സസറി. ബ്ലാക് ഹീൽസും താരത്തിന്റെ ലുക്കിനോട് ചേർന്നു നിന്നു. നൂഡ് മേക്കപ് ആയിരുന്നു പരീക്ഷിച്ചത്. കാറ്റിൽ പാറുന്ന തരത്തിലായിരുന്നു മുടി സ്റ്റൈല്‍ ചെയ്തത്.
നുപുർ അഗർവാൾ ആണ് ചിത്രങ്ങൾ പകർത്തിയത്. സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കാനുള്ള മലൈകയുടെ മിടുക്കിനെ അഭിനന്ദിച്ച് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.