ഓരോ ദിവസം പിന്നിടുമ്പോഴും ശിൽപ ഷെട്ടിയുടെ ഫാഷന്‍ പരീക്ഷണങ്ങൾ പുതിയ തലങ്ങൾ തേടുകയാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകൾക്കായി ആവേശത്തോടെയാണ് ആരാധകരും ഫാഷൻ ലോകവും കാത്തിരിക്കുക. പിങ്ക് ബോഡി കോൺ ഗൗണിലുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ശിൽപ പുതുതായി പങ്കുവച്ചത്.
എംബ്രോയ്ഡറിയോ, എംബെല്ലിഷ്മെന്റ് വർക്കുകളോ ഇല്ലാതെ സിംപിൾ ആയിരിക്കുമ്പോൾ തന്നെ പ്രൗഢി തോന്നിക്കുന്ന രീതിയിലാണ് ഡ്രസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഷർട്ട് കോളറും പ്ലൻജിങ് നെക്‌ലൈനും ഹോട്ട് ലുക്ക് നൽകുന്നു. പ്ലൻജിങ് നെക്‌ലൈൻ റിബൺ പോലെ നീണ്ടു കിടക്കുന്ന ഡീറ്റൈലിങ് ആയി മാറുന്നു. എ–ലൈൻ സ്കർട്ട് പോലെയാണ് ഗൗണിന്റെ താഴ്ഭാഗം.
ഷാർപ് ലുക്ക് മേക്കപ് ആണ് ചെയ്തത്. സ്മോക്കി ബ്രൗൺ ഐ ഷാഡോ, റെഡ് ലിപ്സ്റ്റിക്, മസ്കാര, ബ്ലഷ് എല്ലാം ചേർന്നതോടെ സൗന്ദര്യ റാണിയായി താരസുന്ദരി മാറി.