‘നൈറ്റ് ഡ്രസ്സ് ധരിച്ച് വിമാനത്താവളത്തിൽ?’ ഉർവശിക്ക് ട്രോൾ; പരിഹാസ്യമെന്ന് ആരാധകർ

actress-urvashi-rautela-trolled-for-airport-look
SHARE

ഫാഷൻ ചോയ്സുകൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് ഉര്‍വശി റൗട്ടേല. താരത്തിന്റെ ലക്ഷ്വറി വസ്ത്രങ്ങൾ ഫാഷൻ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. എന്നാലിപ്പോൾ ഒരു വസ്ത്രത്തിന്റെ പേരിൽ ട്രോളിൽ നിറഞ്ഞിരിക്കുകയാണ് ഉർവശി. 

താരത്തിന്റെ പുതിയ എയർപോർട്ട് ലുക്ക് ആണ് ഇത്. പിങ്ക് നിറത്തിലുള്ള സാറ്റിൻ വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. കാഴ്ചയിൽ നൈറ്റ് ഡ്രസ്സിനെ ഓർമിപ്പിക്കുന്നതാണ് ഈ വസ്ത്രം. താരത്തിന്റെ ലുക്ക് വൈറലായതോടെ രസകരമായ കമന്റുകളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു.

കിടക്കയിൽനിന്നു നേരെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം. എന്നാൽ ഇഷ്ടമുള്ളത് ധരിക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും ഫാഷൻ എന്തെന്ന് അറിയാത്തവരാണ് ഇത്തരം പരിഹാസ്യമായ കമന്റുകള്‍ ചെയ്യുന്നതെന്നും താരത്തിന്റെ ആരാധകർ മറുപടി നൽകുന്നു.

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA