ലെഹംഗയിൽ തിളങ്ങാനും വിദ്യയ്ക്ക് അറിയാം; ചിത്രങ്ങൾ

actress-vidya-balan-black-lehenga-style
SHARE

സാരി എന്നാൽ വിദ്യ ബാലൻ എന്നൊരു സങ്കൽപം ബോളിവുഡിലുണ്ട്. കാരണം സാരി ധരിച്ച് അത്രയേറെ വേദികളിൽ താരം തിളങ്ങിയിട്ടുണ്ട്. സാരിയലല്ലാതെ മറ്റൊരു വേഷത്തിൽ വിദ്യയെ കാണുമ്പോൾ ആരാധകർക്ക് അതിശയമാണ്. ലെഹംഗയിലെത്തിയാണ് താരമിപ്പോൾ ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത്.

മിന്റ് ബ്ലഷ് ലേബലിൽ നിന്നുള്ള കറുപ്പ് ഓർഗൻസ ലെഹംഗയാണ് വിദ്യ ധരിച്ചത്. സ്ലീവ്‌ലസ് ക്രോപ് ടോപ് സ്റ്റൈലിലുള്ള ചോളിയും സീക്വിൻസുകളുള്ള സ്കർട്ടും വളരെ സിംപിളായാണ് ഡിസൈൻ ചെയ്തിരിക്കുന്നതെങ്കിലും കാഴ്ചയിൽ പ്രൗഢി നിറയുന്നു. 45,000 രൂപയാണ് ഈ ലെഹംഗയുടെ വില.

മേക്കപ്പിലും ആക്സസറീസിലും ഹെയർസ്റ്റൈലിലും മിനിമലസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. ഒരു നെറ്റിച്ചുട്ടി മാത്രമാണ് ആഭരണം. ലെഹംഗയും വിദ്യയ്ക്ക് വളരെ യോജിക്കുന്നുണ്ടെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA