ഹോട്ട് ലുക്കിൽ ഉർഫി ജാവേദ്; പരീക്ഷണം തുടരുന്നു

urfi-javed-crop-blouse-look-trending
SHARE

വസ്ത്രധാരണത്തിന്റെ പേരിൽ നിരന്തരം വിമർശനങ്ങൾ നേരിടുന്ന താരമാണ് ഉർഫി ജാവേദ്. എന്നാൽ അതൊന്നും കാര്യമാക്കാതെ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതാണ് ഉർഫിയുടെ സ്റ്റൈൽ. കട്ടൗട്ട് ബ്ലൗസ് ധരിച്ചെത്തി ഉർഫി വീണ്ടും തരംഗം തീർക്കുകയാണ്.

വെള്ളയിൽ പിങ്ക് ഡിസൈനുകളുള്ള സാരിക്കൊപ്പമായിരുന്നു ഉർഫിയുടെ ഈ പരീക്ഷണം. മൂന്ന് സ്ട്രിപ്പുകളാണ് ബ്ലൗസിന് മുൻവശത്ത് നൽകിയിരിക്കുന്നത്. ഒരു കമ്മൽ മാത്രമാണ് ആക്സസറൈസ് ചെയ്തത്. പിങ്ക് ലിപ്സ്റ്റിക്കും മനോഹരമായി എഴുതിയ കണ്ണുകളും ഉർഫിക്ക് ഗ്ലാമറസ് ലുക്ക് നൽകി. പതിവുപോലെ വിമർശനം ഉയർന്നെങ്കിലും താരത്തിന്റെ ഈ ലുക്കും ശ്രദ്ധ നേടി. 

ഹിന്ദി ടെലിവിഷന്‍ താരമായ ഉർഫി ജാവേദ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. ഹോളിവുഡ് സൂപ്പർ താരങ്ങളെ അനുകരിച്ചുള്ള വസ്ത്രധാരണവും ചർച്ചയായി. വസ്ത്രധാരണത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് ‘സ്വന്തം കാര്യം നോക്കൂ’ എന്നതെഴുതിയ ജാക്കറ്റ് ധരിച്ച് താരം നൽകിയ മറുപടിയും ചർച്ചയായിരുന്നു. 

MORE IN GLITZ N GLAMOUR
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA