ADVERTISEMENT

ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനും മത്സരാർത്ഥികൾക്ക് കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമായി ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുക്കുന്നു. ഇതിനായി മിസ് ഇന്ത്യ ഓർഗനൈസേഷൻ ഇന്ത്യയിലെ നമ്പർ വൺ ഹ്രസ്വ വിഡിയോ ആപ്പായ മോജുമായി സഹകരിക്കും. മോജ് ആപ്പിലൂടെ മാത്രം നിർദ്ദിഷ്ട ഓഡിഷൻ വിഡിയോ പങ്കുവച്ച് ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവരിൽ നിന്നാണ് സംസ്ഥാനതല  മത്സരാർത്ഥികളെ  തിരഞ്ഞെടുക്കുന്നത്.

 

ബ്യൂട്ടി അംബാസഡർമാരെ തേടി മിസ് ഇന്ത്യ ഓർഗനൈസേഷൻ അതിന്റെ സ്കൗട്ടിംഗ് പ്രവർത്തനങ്ങൾ ഡിജിറ്റൽ മീഡിയയിലേക്ക് വ്യാപിപ്പിക്കുകയാണ്.  വിഎൽസിസി അവതരിപ്പിക്കുന്ന ഫെമിന മിസ് ഇന്ത്യ 2022 യുവത്വത്തെ ശാക്തീകരിക്കുന്നതിനും രാജ്യാന്തര പ്ലാറ്റ്‌ഫോമുകളിലേക്ക്  മികച്ച ഇന്ത്യൻ പ്രതിഭകളെ തിരഞ്ഞെടുത്ത് അയക്കുക എന്ന  കാഴ്ചപ്പാടിൽ വിഭാവനം ചെയ്യപ്പെട്ടതുമാണ്. ഇതു രണ്ടാം തവണയാണ് സൗന്ദര്യ മത്സരം വിർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിക്കപ്പെടുന്നത്. 2022 ഫെബ്രുവരി 14 മുതൽ ആരംഭിച്ച മത്സരത്തിൽ  28 സംസ്ഥാനങ്ങളിൽനിന്ന് ഓരോ പ്രതിനിധിയും ഡൽഹി, ജമ്മു എന്നിവിടങ്ങളിൽ നിന്നും ഓരോ പ്രതിനിധികളും മറ്റ് കേന്ദ്രഭരണ  പ്രദേശങ്ങളെ  പ്രതിനിധീകരിച്ച് ഒരു മത്സരാർത്ഥിയുമുൾപ്പെടെ ആകെ 31 മത്സരാർഥികളാകും ഫൈനൽ മത്സരത്തിൽ പങ്കെടുക്കുക.

 

മത്സരത്തിൽ പങ്കെടുക്കാൻ, മോജ് (Moj) ആപ്പ് ഡൗൺലോഡ് ചെയ്ത്, ഒരു പ്രൊഫൈൽ സൃഷ്‌ടിച്ച്  ഇൻട്രൊഡക്ഷൻ, ടാലന്റ് ഷോകേസും റാംപ്‌വാക്കും ഉൾപ്പെടുന്ന മൂന്ന് ഓഡിഷൻ വീഡിയോകൾ അപ്‌ലോഡ് ചെയ്യണം. ഇത് പൂർത്തിയാക്കിക്കഴിഞ്ഞാൽ, അപേക്ഷകർ  www.missindia.com-ൽ ലോഗിൻ ചെയ്ത് ആവശ്യമായ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com