ADVERTISEMENT

മിസ് വേൾഡ് 2021ൽ ഫസ്റ്റ് റണ്ണറപ്പ് ആയി ഇന്ത്യന്‍ വംശജ ശ്രീ സെയ്നി. അമേരിക്കയെ പ്രതിനിധീകരിച്ചാണ് മത്സരിച്ചത്. പോളണ്ടന്റിന്റെ കരോലിന ബീലാവസ്ക ലോകസുന്ദരീ പട്ടം നേടി. ഐവറികോസ്റ്റിന്റെ ഒലീവിയ യാസ് ആണ് സെക്കന്റ് റണ്ണറപ്പ്. 

shri-saini-13

പഞ്ചാബിലെ ലുധിയാന സ്വദേശികളാണ് ശ്രീ സെയ്നിയുടെ മാതാപിതാക്കൾ. സെയ്നിക്ക് 5 വയസ്സുള്ളപ്പോൾ ഇവർ അമേരിക്കയിലെ വാഷിങ്ടണിലേക്ക് കുടിയേറി. കഠിനമായ ജീവിത സാഹചര്യങ്ങളോട് പൊരുതിയാണ് സെയ്നി ഫാഷൻ ലോകത്ത് എത്തുന്നത്. ഹൃദ്രോഗം കാരണം 12ാം വയസ്സിൽ കൃത്രിമ പേസ്മേക്കർ ഘടിപ്പിക്കേണ്ടി വന്നു. കാറപടകത്തിൽപ്പെട്ട് മുഖത്തിന് പൊള്ളലേറ്റു. എങ്കിലും പ്രതിസന്ധികളിൽ തളരാതെ സെയ്നി പോരാടി. മിസ് വേൾഡ് അമേരിക്ക 2021 ടൈറ്റിൽ നേടുന്ന ആദ്യ ഇന്ത്യൻ വംശജയായി. ഇപ്പോൾ മിസ് വേൾഡ് മത്സരത്തിലും അഭിമാനാർഹമായ നേട്ടം.  

shri-saini-12

പ്യൂര്‍ട്ടോ റിക്കോയിലെ സാന്‍ യുവാനിലുള്ള കോക്ക കോള മ്യൂസിക് ഹാളില്‍ വ്യാഴാഴ്ചയായിരുന്നു മത്സരം. ഇന്ത്യയുടെ മാനസ വാരണാസിക്ക് 13ാം സ്ഥാനമാണ് ലഭിച്ചത്. 2017ൽ മാനുഷി ഛില്ലാറിലൂടെയാണ് ലോകസുന്ദരി പട്ടം ഇന്ത്യയിലേക്ക് അവസാനമായി എത്തിയത്.  

English Summary: Indian-American Shree Saini is first runner-up of Miss World 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com