ADVERTISEMENT

ലാക്മേ ഫാഷൻ വീക്കിന്റെ റാംപിൽ ചുവടുവച്ച് അജയ് ദേവ്ഗൺ–കാജോൽ താരദമ്പതികളുടെ മകൾ നൈസ ദേവ്ഗൺ. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയുടെ ഡിഫ്യൂസ് എന്ന കലക്‌ഷനിൽ നിന്നുള്ള വസ്ത്രമാണ് ഇത്. 

 

മൾട്ടി കളർ ക്രോപ് ടോപ്പും ബ്ലേസറും ഹൈ സ്ലിറ്റ് സ്കർട്ടുമായിരുന്നു നൈസ ധരിച്ചത്. നാടകീയത നിറയുന്ന മേക്കപ്പ് ആണു ചെയ്തത്. സ്റ്റഡ് മാത്രമായിരുന്നു ആക്സസറി. 

 

നൈസയുടെ ചിത്രം മനീഷ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. താരപുത്രിയുടെ റാംപിലെ ആദ്യ ചുവടുവെപ്പിന് ഊഷ്മളമായ പ്രതികരണമാണ് ആരാധകർ നൽകിയത്. 19കാരി നൈസ സിംഗപ്പൂരിൽ ഇന്റർനാഷനൽ ഹോസ്പിറ്റാലിറ്റി പഠിക്കുകയാണ്.   

 

English Summary : Nysa Devgn turns model for Manish Malhotra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com