സ്പ്രിങ് അവിയൽ 2022; വിഷു–ഈസ്റ്റര്‍ കലക്‌ഷനുമായി റൗക്ക

spring-avial-handloom-saree-collection-by-rouka
SHARE

വിഷു–ഈസ്റ്റർ സ്പെഷൽ സാരി കലക്‌ഷൻ അവതരിപ്പിച്ച് ഡിസൈനർ ശ്രീജിത്ത് ജീവന്റെ ഫാഷന്‍ ബ്രാൻഡ് റൗക്ക. സ്പ്രിങ് അവിയൽ 2022 എന്നാണ് കലക്‌ഷന്റെ പേര്. ഏപ്രിൽ മാസത്തിൽ കേരളത്തിലുണ്ടാകുന്ന വൈവിധ്യങ്ങളെ ഉൾകൊള്ളുന്നതാണ് ഈ കലക്‌ഷന്‍. 

ROUKA-2

ഈസ്റ്റർ, വിഷു, വേനലവധി, കുടുംബം, ഒത്തുച്ചേരൽ, കാലാവസ്ഥയിലെ വൈവിധ്യം എന്നിവകൊണ്ടെല്ലാം കേരളത്തിന് ഏപ്രിൽ സ്പെഷലാണ്. ഈ വൈവിധ്യം റൗക്കയുടെ ഹാന്റ്ലൂം സാരികളില്‍ നിറയുന്നു. 

ROUKA-1

ട്രെന്റി–ക്ലാസിക്–വൈബ്രന്റ് സ്റ്റൈലുകൾ സമന്വയിപ്പിച്ചാണ് ശ്രീജിത്ത് ജീവന്‍ സാരികൾ ഡിസൈൻ ചെയ്തിരിക്കുന്നത്. കൈത്തറിക്ക് പ്രശസ്തമായ ചേന്ദമംഗലത്തുനിന്നുള്ള സ്ത്രീ കൂട്ടായ്മയാണ് സാരികൾ നെയ്തെടുക്കുന്നത്. 2018 ലെ പ്രളയത്തിൽ കനത്ത നാശം നേരിട്ട ചേന്ദമംഗലം കൈത്തറിയുടെ പുനർജീവനം ലക്ഷ്യംവച്ച് തുടരുന്ന #care4chendamangalam പ്രവർത്തനങ്ങളുടെ ഭാഗവുമാണിത്. 

ROUKA-3

ഓൺലൈൻ വെബ്സൈറ്റ് http://www.shoprouka.com ലൂടെയും ഇൻസ്റ്റഗ്രാം പേജ് @roukabysreejithjeevan ലൂടെയും സാരി ഓഡർ ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA