ADVERTISEMENT

വിഷു സ്പെഷൽ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരം  അനുശ്രീ. പാരമ്പര്യ പ്രൗഢിയും മലയാളത്തനിമയും നിറയുന്ന ചിത്രങ്ങളാണ് താരം സമൂഹമാധ്യമത്തിലൂടെ പങ്കു വച്ചത്. കസവു സാരിയാണ് അനുശ്രീയുടെ വേഷം. ഇതോടൊപ്പം അനുയോജ്യമായ ബ്ലൗസും പെയർ ചെയ്തിരിക്കുന്നു. ട്രെഡീഷനൽ സ്റ്റൈലിലുള്ള  ആഭരണങ്ങളാണ് ആക്സസറീസ്. തലമുടി വിവിധ തരത്തിലുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. സെലിബ്രിറ്റി സ്റ്റൈലിസ്റ്റുകളായ സജിത്തും സുജിത്തുമാണ് താരത്തെ ഒരുക്കിയത്. ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് നിതിൻ നാരായണൻ . 

 

 

"മലർമാതിൻ കാന്തൻ വാസുദേവാത്മജൻ

പുലർകാലേ പാടി കുഴലൂതി

കിലുച്ചിലെ നെന്നു കിലുങ്ങും കാഞ്ചന

ചിലമ്പിട്ടോടിവാ കണി കാണാൻ…

 

ഏവർക്കും ഐശ്വര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും വിഷു ആശംസകൾ…" ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com