ADVERTISEMENT

മെറ്റ് ഗാല 2022 റെഡ് കാർപറ്റിൽ ഹോളിവുഡ് ഇതിഹാസം മെർലിൻ മൺറോയുടെ ഗൗൺ ധരിച്ചെത്തി സൂപ്പർ മോഡൽ‍ കിം കർദാഷിയാൻ. 1962ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായപ്പോൾ മെർലിൻ ധരിച്ച ഐകോണിക് ഗ്ലിറ്ററിങ് ഗൗൺ ആണിത്. നിലവിൽ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ട് മ്യൂസിയത്തിന്റെ ഉടമസ്ഥതയിലുള്ള ഈ ഗൗൺ ധരിക്കാനാ‍യി മൂന്നാഴ്ച കൊണ്ട് 7 കിലോ ഭാരം കിം കുറച്ചത് വാർത്തയായിരുന്നു.

1962ൽ 1440 ഡോളറാണ് മെർലിന്‍ ഈ ഗൗണിനായി മുടക്കിയത്. 6000 ക്രിസ്റ്റലുകളുള്ള ഈ ഗൗൺ ജീൻ ലൂയിസ് ആണ് ഡിസൈൻ ചെയ്തത്. ഈ സ്കിൻ ടൈറ്റ് ഗൗൺ അണിഞ്ഞ് കെന്നഡിക്ക് ജന്മദിനാശംസാ ഗാനം ആലപിക്കുന്ന മെര്‍ലിന്റെ ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. ഗൗൺ ഫാഷൻ ചർച്ചകളിൽ നിറയുകയും ചെയ്തു. 

1999 ൽ 1.26 മില്യൻ അമേരിക്കൻ ഡോളറിന് ഗൗൺ ലേലത്തിൽ പോയി. 2016ലെ ലേലത്തിൽ 4.6 മില്യൻ ഡോളറിന് വിറ്റു. അങ്ങനെ വില കൊണ്ട് ഞെട്ടിച്ച ചരിത്രവും ഈ ഗൗണിനുണ്ട്.

മെർലിൻ മൺറോയ്ക്കുശേഷം ആദ്യമായാണു മറ്റൊരാൾ ഈ ഗൗൺ ധരിക്കുന്നത്. നിലവിൽ 68 ഡിഗ്രി താപനിലയും 40–45 ശതമാനം ഈർപ്പവുമുള്ള ഇരുട്ടു മുറിയിലാണ് ഗൗൺ സംരക്ഷിക്കുന്നത്. ഗൗണിന്റെ ആകൃതിയിൽ യാതൊരുവിധ മാറ്റവും വരുത്താൻ പാടില്ല. അതിനാൽ കിം ഭാരം കുറച്ച് ശരീരഘടന ഗൗണിന് അനുയോജ്യമായ രീതിയിൽ മാറ്റുകയായിരുന്നു.

മെർലിന്റെ ഗൗൺ ധരിച്ചതിനെ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്നാണ് കിം വിശേഷിപ്പിച്ചത്. തനിക്ക് അതിനുള്ള അവസരം ഒരുക്കിയ റിപ്ലീസ് ബിലീവ് ഇറ്റ് ഓർ നോട്ടിന് നന്ദിയുണ്ടെന്നും കിം സമൂഹമാധ്യമത്തിൽ കുറിച്ചു. ഏതാനും മിനിറ്റുകൾ മാത്രം ധരിക്കുന്ന വസ്ത്രത്തിനു വേണ്ടി ശരീരഭാരം കുറയ്ക്കാൻ കഷ്ടപ്പെട്ട കിമ്മിന് അഭിനന്ദനങ്ങളുമായി ആരാധകരും രംഗത്തുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com