ADVERTISEMENT

 

 

 

 

 

ഷിമ്മറി ന്യൂഡ് ഡ്രസ്സിൽ തിളങ്ങി നടിയും നർത്തകിയുമായ നോറ ഫത്തേഹി. ഹെവി എംബ്ബല്ലിഷ്ഡ് വർക്കുകളുള്ള ‌ഗൗൺ ആണിത്. ഡിസൈനർ യൂസഫ് അൽ ജാസ്മിയുടെ ലേബലിലേതാണ് ഈ ഔട്ട്ഫിറ്റ്.

 

ഉയർന്ന നെക്‌ലൈനും ഫുൾ സ്ലീവും ബീഡ് എംബ്ബലിഷ്മെന്റും ചേരുന്ന ഗൗണിൽ വിവിധ ജോമെട്രിക് പാറ്റേണ്‍ ഡിസൈനുകളുണ്ട്. ഒരു സീക്വിൻഡ് ബെല്‍റ്റും ഒപ്പമുണ്ട്. 3500 അമേരിക്കൻ ഡോളറാണ് ഗൗണിന്റെ വില. ഇന്ത്യൻ രൂപയില്‍ ഏകദേശം 2.6 ലക്ഷം രൂപ. 

 

കമ്മലും മോതിരവും മാത്രമായിരുന്നു ആഭരണം. വശങ്ങളിലേക്ക് പകുത്ത് തുറന്നിട്ട മുടിയും ബോൾഡ് റെഡ് ലിപ്സ്റ്റിക്കുള്ള ചുണ്ടുകളും ഐമേക്കപ്പുമായിരുന്നു ഹൈലൈറ്റ്. നോറയുടെ ഈ ഹോട്ട് ലുക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com