അവർ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനമുണ്ട്; ചിത്രങ്ങൾ പങ്കുവച്ച് ജയറാം

jayaram-on-malavika-and-parvathy-shines-in-fashion-show
SHARE

കേരള ഗെയിംസിനോടനുബന്ധിച്ച് വീവേഴ്സ് വില്ലേജിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൈത്തറി വസ്ത്രങ്ങളുടെ ഫാഷൻ ഷോയില്‍ മലയാളത്തിലെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ പാർവതി റാംപിൽ ചുവടുവച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. പാർവതിക്കൊപ്പം മകൾ മാളവികയും ഷോയുടെ ഭാഗമായിരുന്നു. ഭാര്യയും മകളും റാംപിൽ തിളങ്ങിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടൻ ജയറാം. 

ഇരുവരും റാംപിലൂടെ നടക്കുന്നതിന്റെ ചിത്രങ്ങൾ ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘എന്റെ ജീവിതത്തിലെ സ്ത്രീകൾ രണ്ടുപേരും തിളങ്ങുന്നത് കാണുന്നതിൽ എനിക്ക് അഭിമാനമുണ്ട്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.

ഹാൻഡ്‌ലൂം കസവ് സാരി ധരിച്ചാണ് പാർവതി റാംപിലെത്തിയത്. കയ്യടികളോടെയാണ് സദസ് പാർവതിയെ വരവേറ്റത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA