ADVERTISEMENT

കരിയറിൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് നടി പൂജ ഹെഗ്ഡെ. താരത്തിന്റെ സ്റ്റൈൽ സ്റ്റേറ്റ്മെന്റിലും ആ കുതിപ്പ് കാണാം. ഫാഷൻ പരീക്ഷണങ്ങളാല്‍ ആരാധകരെ അമ്പരപ്പിക്കാൻ താരം ഇപ്പോൾ മടിക്കാറില്ല. ചിലപ്പോൾ അൾട്രാ മോഡേൺ ലുക്കിൽ തിളങ്ങും. മറ്റു ചിലപ്പോൾ ട്രെഡീഷനലായി മനംകവരും. സാരിയിലുള്ള ചിത്രങ്ങളാണ് അടുത്തിടെ താരസുന്ദരി പങ്കുവച്ചത്.

ഹാന്റ് പെയിന്റഡ് സിൽക് സാരിയാണ് പൂജ ധരിച്ചത്. കലംകാരി ഡിസൈൻ ആണ് സാരിയിലുള്ളത്. നാച്യുറൽ നിറങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. ഗോൾഡൻ ഫ്ലോറൽ ബ്ലോക് പ്രിന്റുകളും ഗോട്ടാപട്ടി എംബ്രോയ്ഡറിയുള്ള ബോർഡറും സാരിയെ മനോഹരമാക്കുന്നു. ക്രീം നിറത്തിലുള്ള സ്ലീവ്‌ലസ് ബ്ലൗസ് ആണ് ഇതോടൊപ്പം പെയർ ചെയ്തത്. പ്ലൻജിങ് ‘V’ നെക്‌ലൈൻ ബ്ലൗസിന് മോഡേൺ ലുക്ക് നൽകുന്നു.

ഹാന്റ് ക്രാഫ്റ്റ് ഔട്ട്ഫിറ്റുകൾ കൊണ്ട് ശ്രദ്ധ നേടിയ അർച്ച ജാജു ലേബലിൽ നിന്നുള്ളതാണ് ഈ സാരിയും ബ്ലൗസും. 1 ലക്ഷം രൂപയാണ് വില. 

കുന്ദൻ വളകൾ, കമ്മൾ, സ്റ്റേറ്റ്മെന്റ് റിങ് എന്നിവയാണ് ആക്സസറൈസ് ചെയ്തത്. ഇരുവശത്തേക്ക് പകുത്ത് അഴിച്ചിട്ട മുടിയിഴകളും പിങ്ക് ചുണ്ടുകളും മസ്കാരയും ചേർന്നതോടെ പൂജ ആരാധകരുെട ഹൃദയം തൊട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com