കലിഫോർണിയയിൽ ദീപിക ‘ഷോ’; സ്റ്റൈലിഷ് ലുക്കിൽ താരം

deepika-padukone-in-louis-vuitton-show
SHARE

ആഡംബര ബ്രാൻഡ് ലൂയി വിറ്റോൻ കലിഫോർണിയയിലെ സാന്റിയാഗോയിൽ സംഘടിപ്പിച്ച 2023 ക്രൂസ് ഷോയുടെ ഭാഗമായി ബോളിവുഡ് താരം ദീപിക പദുകോൺ. ലൂയി വിറ്റോനിന്റെ ആദ്യ ഇന്ത്യൻ ബ്രാൻഡ് അംബാസഡർ ആയി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് താരം ഷോയുടെ ഭാഗമായത്. 

നിക്കോളസ് ഹെക്വിയറിന്റെ വിന്റർ കലക്‌ഷനിലെ ഔട്ട്ഫിറ്റ് ആണ് ദീപിക ധരിച്ചത്. കോളറുള്ള മിനി ഡ്രസ് ആണിത്. വെള്ള, മഞ്ഞ, കടും നീല നിറങ്ങൾ സ്ട്രിപ് പാറ്റേണിൽ നൽകിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. വെള്ള നിറത്തിലാണ് കോളർ. ഇതിനുമുകളിലായി ഒരു ജാക്കറ്റും താരം ധരിച്ചിട്ടുണ്ട്. ലെതർ ടാസിൽസും പഫ്ഡ് സ്ലീവും ഉള്ളതാണീ ജാക്കറ്റ്. ലൂയി വിറ്റോനിൽനിന്നുള്ള ബ്രൗൺ ബൂട്ട്സും ഒരു ഹാന്റ് ബാഗും ഒപ്പമുണ്ട്. ഷലീന നതാനിയാണ് സ്റ്റൈൽ ചെയ്തത്. 

ഷോയിൽ നിന്നുള്ള ചിത്രങ്ങള്‍ ദീപിക സമൂഹമാധ്യമത്തിൽ പങ്കുവച്ചു. താരത്തിന്റെ ബോൾഡ് ലുക്കിനെ അഭിനന്ദിച്ച് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS