കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപറ്റിൽ സബ്യസാചി സാരിയിൽ തിളങ്ങി നടി ദീപിക പദുകോൺ. കറുപ്പും ഗോള്‍ഡും നിറത്തിലുള്ള സ്ട്രിപ് സാരിയാണ് സബ്യസാചി താരത്തിനായി ഒരുക്കിയത്. സബ്യസാചിയുടെ ആകാശ് താര കലക്‌ഷനിലെ സാരിയാണിത്.
‘ദ് ബംഗാൾ ടൈഗര്‍’ എന്ന ആശയമാണ് സാരിയുടെ ഡിസൈനിൽ പിന്തുടർന്നിരിക്കുന്നത്. മനോഹരമായ ഹാന്റ് എംബ്രോയ്ഡറിയും സീക്വിനും സാരിയെ ആകർഷകമാക്കുന്നു.
ദീപികയുടെ മേക്കപ്പിന് സമ്മിശ്ര അഭിപ്രായമാണ് ആരാധകരിൽനിന്നും ലഭിച്ചത്. ഐ മേക്കപ്പിന് പ്രാധാന്യം നൽകിയുള്ള ലുക്കാണ് പരീക്ഷിച്ചത്. എന്നാൽ ഇത് അല്‍പം കൂടിപ്പോയി എന്നാണ് ചിലരുടെ അഭിപ്രായം.
സബ്യസാചി ബംഗാൾ റോയൽ ജ്വല്ലറി കലക്‌ഷനിൽ നിന്നുള്ള ആഭരണങ്ങളാണ് പെയർ ചെയ്തത്. ഡിസൈർ ഹെഡ്ബാന്റ് ആയിരുന്നു ഇക്കൂട്ടത്തിൽ ശ്രദ്ധേയം.
2010 ലെ കാനിലും സാരിയാണ് ദീപിക ധരിച്ചത്. രോഹിത് ബാലായിരുന്നു ഡിസൈനർ. ഇത്തവണ ജൂറി അംഗമായാണ് താരം ഫെസ്റ്റിവലിന് എത്തിയിരിക്കുന്നത്.