സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായി ഐശ്വര്യ

aishwarya-rai-in-gourav-guptha-gown
Image Credits : Gourav Guptha / Instagram
SHARE

ഇന്ത്യൻ സെലിബ്രിറ്റി ഡിഡൈനർ ഗൗരവ് ഗുപ്ത ഒരുക്കിയ ഗൗണിൽ കാൻ ഫിലിം ഫെസ്റ്റിവൽ റെഡ് കാർപറ്റിൽ ശ്രദ്ധ നേടി ഐശ്വര്യ റായി. സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും റോമൻ ദേവത വീനസ് ആണ് ഐശ്വര്യയുടെ ലുക്കിന്റെ പ്രചോദനം. 

‘ദ് ബെർത് ഓഫ് വീനസ്’ എന്ന പ്രശസ്ത പെയിന്റിങ് ആണ് ഇതിന് അടിസ്ഥാനമായത്. സമുദ്രത്തിൽ ഒരു ചിപ്പിക്കുള്ളിലാണ് വീനസ് ജന്മമമെടുക്കുന്നത്. പെയിന്റിങ്ങിലെ ഇതിന്റെ ആവിഷ്കാരമാണ് ഈ പർപ്പിൾ,പിങ്ക് ഗൗണിലേക്ക് പകർത്തിയത്. ആയിരത്തോളം ഗ്ലാസ് ബീഡ്സും ക്രിസ്റ്റൽസും ഗൗണിൽ ഉപയോഗിച്ചിട്ടുണ്ട്. എംബ്രോയ്ഡറിയും മനോഹാരിതരയും നിറയുന്നു. തിരമാലകളും ചിപ്പിയും പോലെയാണ് ഗൗണിന്റെ ഡിസൈൻ. 

ആഭരണങ്ങളിൽ മിനിമലിസ്റ്റിക് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. പിങ്ക് ലിപിസ്റ്റിക്കും മനോഹരമായി എഴുതിയ കണ്ണുകളും ഒരു വശത്തേയ്ക്ക് ഇട്ട മുടിയിഴകളും ചേരുമ്പോൾ വീനസ് ദേവതയായി ഐശ്വര്യ മാറുന്നു. 

MORE IN GLITZ N GLAMOUR
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA