കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപറ്റിലെത്തി മലയാളികളുടെ പ്രിയതാരം ജലജയും മകൾ ദേവിയും. ജി. അരവിന്ദന്റെ സംവിധാനത്തിൽ 44 വർഷം മുമ്പ് പുറത്തിറങ്ങിയ മലയാള സിനിമ തമ്പിന്റെ പ്രദർശനം കാനിൽ നടന്നിരുന്നു. ഇതിനോട് അനുബന്ധിച്ചാണ് ചിത്രത്തിലെ നായികയായ ജലജ കാനിന് എത്തിയത്.
കേരള സാരിയായിരുന്നു ജലജയുടെ വേഷം. ഫ്ലോറൽ പെയിന്റഡ് സാരിക്കൊപ്പം ചുവപ്പ് ബ്ലൗസ് ആണ് പെയർ ചെയ്ത്. ബൺ ഹെയർ സ്റ്റൈലിൽ മുടി കെട്ടിവച്ച് മുല്ലപ്പൂ ചൂടിയിരുന്നു. സിൽവർ ആഭരണങ്ങൾ ആക്സസറൈസ് ചെയ്തു.

മകൾ ദേവി ലെഹംഗയാണ് ധരിച്ചത്. വെള്ള ബ്ലൗസിനൊപ്പം പീച്ച് ലെഹംഗ സ്കർട്ട് ആണ് പെയർ ചെയ്തത്. ഫ്ലോറൽ എംബ്രോയ്ഡറിയാണ് ഇതിൽ നിറഞ്ഞു നിന്നത്. മിനിമൽ ലുക്കിലാണ് ദേവി ഒരുങ്ങിയത്.