ADVERTISEMENT

തന്റെ കാൻ ഫിലിം ഫെസ്റ്റിവല്‍‌ റെഡ്കാർപറ്റ് ലുക്കിനെ പ്രിയങ്ക ചോപ്രയുടേതുമായി താരതമ്യം ചെയ്യുന്നതില്‍ മറുപടിയുമായി നടി ഹിന ഖാൻ. പ്രിയങ്കയുമായാണോ തന്നെ താരതമ്യം ചെയ്യുന്നതെന്ന ഹിനയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ തരംഗമായി. 

മിന്റ് ബ്ലൂ ഗൗൺ ആയിരുന്നു റെഡ് കാർപറ്റിലെ ഹിനയുടെ ലുക്കുകളിൽ ഒന്ന്. ഭർത്താവ് നിക്കിന്റെയും സഹോദരങ്ങളുടെയും ജീവിതം പറഞ്ഞ ചേസിങ് ഓഫ് ഹാപ്പിനസ് എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറിൽ പങ്കെടുത്തപ്പോൾ പ്രിയങ്ക ധരിച്ച കറുപ്പ് ഗൗണിന്റെ ഡിസൈനുമായി ഇതിന് സാമ്യമുണ്ട്. ഇതു മുന്‍നിർത്തി നിരവധി ചർച്ചകള്‍ സമൂഹമാധ്യമത്തിൽ ഉയർന്നു. ആരാണ് മികച്ച രീതിയിൽ വസ്ത്രധാരണം ചെയ്തത് എന്ന ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചാണ് ഹിന തന്റെ നിലപാട് അറിയിച്ചത്. ‘‘ഇത് കാര്യമായിട്ടാണോ? സുഹൃത്തേ അത് പ്രിയങ്ക ചോപ്രയാണ്’’ എന്നായിരുന്നു ഹിനയുടെ പ്രതികരണം. 

ഹിനയുടെ വിനയം നിറഞ്ഞ ഈ പ്രതികരണം ആരാധകർ ഏറ്റെടുത്തു. നിങ്ങൾ ഒരു യഥാര്‍ഥ താരമാണ് എന്നായിരുന്നു പലരും കമന്റ് ചെയ്തത്. കാൻ മേളയിലെ ഹിനയുടെ വസ്ത്രധാരണം അഭിനന്ദിച്ചും നിരവധിപ്പേർ രംഗത്തെത്തി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com