ADVERTISEMENT

ഇനിയുള്ള അഞ്ച് ദിനങ്ങൾ കൊച്ചിയിൽ ഫാഷന്റെ ആഘോഷം. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഫാഷന്‍ ഇവന്‍റായ ലുലു ഫാഷന്‍ വീക്കിന് ലുലു മാളിൽ തുടക്കമായി. നടൻ ഉണ്ണി മുകുന്ദനാണ് റാംപിൽ ആദ്യം ചുവടുവച്ചത്. ലുലു ഫാഷൻ വീക്കിന്റെ അഞ്ചാം പതിപ്പാണ് ഇത്തവണത്തേത്.

lulu-fashion-5

മെയ് 29 വരെ നടക്കുന്ന ഫാഷൻ വീക്കിൽ ഫാഷൻ ലോകത്തെ പുത്തൻ ട്രെൻഡുകൾ റാംപിൽ അണിനിരക്കും. പൂണെയിൽ നിന്നുള്ള പ്രമുഖ കൊറിയോഗ്രാഫർ ഷൈ ലോബോയുടെ നേതൃത്വത്തിൽ 29 ഫാഷൻ ഷോകളാണ് നടക്കുക. ഡൽഹി, മുംബൈ, ജയ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മോഡലുകൾ ഉൾപ്പെടെ റാംപിൽ ചുവടുവെയ്ക്കും. ഫാഷൻ വീക്കിന് ആവേശം പകരാൻ മലയാളത്തിലെ പ്രിയ താരങ്ങളും റാംപിലെത്തുന്നുണ്ട്.

lulu-fashion-1

റിയോ, ജെ ഹാംസ്റ്റെഡ്, ജാക്ക് ആൻഡ് ജോൺസ്, ലിവൈസ്, സഫാരി, ബ്ലാക്ക്ബെറീസ്, ക്രൊയ്ഡോൺ യു കെ, സ്പോർട്ടോ, ഡി മോസ, ലിനൻ ക്ലബ്, അമേരിക്കൻ ടൂറിസ്റ്റർ, വെൻഫീൽഡ്, അമുക്തി, റിവർ ബ്ലൂ ആൻഡ് റഫ്, ക്യാപ്രിസ്, അർബൻ ടച്ച്, വി ഐ പി, ക്ലാസിക് പോളോ, പീറ്റർ ഇംഗ്ലണ്ട്, സീലിയോ, ക്രോസ് ജീൻസ്, വീരോ മോദ, ക്രിതി, ഓക്സംബർഗ്, സിൻ, ക്രിംസൺ ക്ലബ്, മോൺടേ ബിയാങ്കോ എന്നീ ബ്രാൻഡുകളാണ് ഫാഷൻ ഷോകൾ അവതരിപ്പിക്കുന്നത്. 

lulu-fashion-3

റിയോ ബ്രാന്‍ഡിന്റെ ലോഞ്ചിങ് സിനിമാ താരം നിരഞ്ജന അനൂപ് ലുലു ഇന്ത്യ ബിയിംഗ് മാനേജർ ദാസ് ദാമോദരൻ എന്നിവർ ചേർന്ന് നിർവഹിച്ചു.

lulu-fashion-4

ഫാഷൻ വീക്കിന്റെ ഉദ്ഘാടന ചടങ്ങിൽ ഗായകൻ വിജയ് യേശുദാസ്, സിനിമ താരങ്ങളായ കൈലാഷ്, ഹേമന്ത് മേനോൻ, നയന എൽസ, ഷിയാസ് കരീം എന്നിവരും അതിഥികളായിരുന്നു.

lulu-fashion-6

ഫാഷന്‍ ഫോറം, ഫാഷന്‍ രംഗത്തെ ഉൾപ്പെടെ അസാധാരണ സംഭാവനകള്‍ പരിഗണിച്ച് നൽകുന്ന ഫാഷന്‍ അവാര്‍ഡുകൾ, കലാ-സാംസ്കാരിക പരിപാടികൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായുണ്ടാകും. ഫാഷന്‍, എന്‍റര്‍ടെയ്ന്‍മെന്‍റ്, റീട്ടെയ്ല്‍ വ്യവസായം എന്നീ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഫാഷന്‍ ഫോറത്തില്‍ അതിഥികളായെത്തും. പ്രമുഖ വസ്ത്രബ്രാന്‍ഡായ ഓക്സംബർഗ് അവതരിപ്പിയ്ക്കുന്ന ലുലു ഫാഷൻ വീക്ക് പീറ്റര്‍ ഇംഗ്ലണ്ടുമായി ചേർന്നാണ് നടത്തുന്നത് .  

lulu-fashion-2

ഫാഷന്‍ വീക്കിനോടനുബന്ധിച്ച് ലുലു ഫാഷന്‍ സ്റ്റോറില്‍ സീസണിലെ ഏറ്റവും പുത്തന്‍ ട്രെന്‍ഡിങ് വസ്ത്രങ്ങളുടെ എക്സ്ക്ലൂസീവ് ഡിസ്പ്ലേയും വില്‍പ്പനയും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com