ADVERTISEMENT

സിനിമാ സംവിധായകനും നിർമാതാവുമായ കരൺ ജോഹറിന്റെ 50ാം ജന്മദിനമായിരുന്നു മേയ് 25ന്. സഹതാരങ്ങൾക്കായി വമ്പന്‍ പാർട്ടിയാണ് കരൺ ഒരുക്കിയത്. ബോളിവുഡ് താരങ്ങളുൾപ്പടെ ഗ്ലാമറസ് ലുക്കിലെത്തിയ പാർട്ടിയില്‍ കരണും സ്വതസിദ്ധമായ ശൈലിയില്‍ തിളങ്ങി.

 

വെള്ള ഷർട്ടിനും കറുപ്പ് പാന്റ്സിനുമൊപ്പം തിളങ്ങുന്ന ഗ്രീൻ ജാക്കറ്റ് ധരിച്ചാണ് കരൺ ജന്മദിനാഘോഷത്തിൽ പങ്കെടുത്തത്. ബോ ടൈ പെയർ ചെയ്തിരുന്നു. ക്ലാസിക് പോസുകളിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

 

സല്‍മാൻ ഖാൻ, ആമിർ ഖാൻ, രൺബിർ കപൂർ, കരീന കപൂർ, ഹൃത്വിക് റോഷൻ, വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന, ജാൻവി കപൂർ തുടങ്ങി നിരവധി പ്രമുഖർ പാർട്ടിക്ക് എത്തിയിരുന്നു. പുതിയ സിനിമയുടെ പ്രഖ്യാപനവും ജന്മദിനത്തിൽ ഉണ്ടായിരുന്നു.

 

English Summary: Karan Johar dons green shimmery jacket for 50th birthday bash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com