ADVERTISEMENT

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ജന്മദിനാഘോഷത്തിന് നടി മലൈക അറോറ എത്തിയത് നിയോൺ ഗ്രീൻ ബ്ലേസറും ഷോർട്ട്സും ധരിച്ച്. സാറ്റിൻ ബ്രാലെറ്റും കൂടിച്ചേർന്നതോടെ ഹോട്ട് പാർട്ടി ലുക്കിൽ മലൈക തിളങ്ങി.

അലക്സ് പെറിയുടെ സ്പ്രിങ് സമ്മർ 2022 കലക്‌ഷനിൽ നിന്നുള്ളതാണ് ഔട്ട്ഫിറ്റ്. ഡബിൾ ബ്രെസ്റ്റഡ് സ്റ്റൈൽ ബ്ലേസർ ആണിത്. പൻജിങ് നെക്‌ലൈനുള്ള സാറ്റിൻ ബ്രാലറ്റ് ആണ് പെയർ ചെയ്തത്. പിങ്ക് കളർ ഹീൽസും ഒപ്പം ചേർന്നു. പാർട്ടി സ്റ്റൈൽ മേക്കപ്പ് കൂടിയായതോടെ മലൈക ശ്രദ്ധാകേന്ദ്രമായി.

എന്നാൽ സമൂഹമാധ്യമങ്ങളിൽ മലൈകയുടെ ലുക്കിന് വിർമശനങ്ങളും ട്രോളും നേരിടേണ്ടി വന്നു. ഫാഷൻ സെൻസില്ലെന്നും മാന്യതയില്ലാത്ത വസ്ത്രമെന്നുമെല്ലാം ആക്ഷേപം ഉയർന്നു. എന്നാൽ മലൈക എന്തു ധരിച്ചാലും ട്രോളും വിമർശനവും പതിവാണെന്നും അതു കാര്യമാക്കേണ്ടിതില്ലെന്നുമാണ് ആരാധകരുടെ കമന്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com