ADVERTISEMENT

ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ ജന്മദിനാഘോഷത്തിൽ നടി മലൈക അറോറ ധരിച്ച ഔട്ട്ഫിറ്റ് ശ്രദ്ധ നേടിയിരുന്നു. ആ ലുക്കുമായി ബന്ധപ്പെട്ട് അഭിനന്ദനങ്ങളും വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ ആ വസ്ത്രത്തിന്റെ കൂടുതല്‍ വിവരങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

ഡിസൈനർ അലക്സ് പെറിയുടെ സമ്മർ സ്പ്രിങ് 2022 കലക്‌ഷനിൽ നിന്നുള്ള നിയോൺ ഗ്രീൻ ബ്ലേസറും ഷോർട്ട്സും ലാവണ്ടർ ബ്രാലറ്റുമാണ് മലൈക ധരിച്ചത്. ഇതിൽ ബ്ലേസറിന് 2.4 ലക്ഷം രൂപയും ഷോർട്ട്സിന് 93,000 രൂപയും ബ്രാലറ്റിന് 62,000 രൂപയും വിലയുണ്ട്. ഇതോടെപ്പം ഒരു പിങ്ക് പ്ലാറ്റ്ഫോം ഹീൽസ് ആണ് പെയർ ചെയ്തത്. മെഡൂസയിൽ നിന്നുള്ള ഈ ഹീൽസിന് 1.6 ലക്ഷം രൂപയാണ് വില. മലൈകയുടെ വസ്ത്രത്തിനും ഹീൽസിനു കൂടി ആകെ ചെലവ് 5.6 ലക്ഷം രൂപ വരും.

താരത്തിന്റെ ബോൾഡ് ഫാഷൻ പരീക്ഷണത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തിയിരുന്നു. നിരവധി താരങ്ങൾ പങ്കെടുത്ത പാർട്ടിയിൽ മലൈകയാണ് ശ്രദ്ധാകേന്ദ്രമായതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ വസ്ത്രത്തിന് മാന്യതയില്ലെന്നായിരുന്നു ചിലരുടെ വിമർശനം. ഇതുമായി ബന്ധപ്പെട്ട ട്രോളുകളും ഉണ്ടായി.

50ാം ജന്മദിനത്തോട് അനുബന്ധിച്ച് മേയ് 25നാണ് മുംബൈയിലെ ‍വസതിയിൽ കരൺ പാർട്ടി നടത്തിത്. ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, കരീന കപൂർ, അമൃത അറോറ, സെയ്ഫ് അലി ഖാൻ, വിജയ് ദേവരക്കൊണ്ട, രശ്മിക മന്ദാന എന്നിങ്ങനെ നിരവധി താരങ്ങൾ പാർട്ടിക്ക് എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com