ലക്ഷ്വറി ജ്വല്ലറി ബ്രാൻഡ് ബുൾഗറി പാരിസിൽ സംഘടിപ്പിച്ച ഫാഷൻ ഇവന്റ് സ്വന്തം പേരിലെഴുതിയാണ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ മടക്കം. ബ്രാൻഡിന്റെ നാലു പുതിയ അംബാസഡർമാരിൽ ഒരാളായ പ്രിയങ്ക ഫാഷന്‍ ചോയ്സുകൾ കൊണ്ട് അദ്ഭുതം സൃഷ്ടിച്ചു. ഓറഞ്ച് സീക്വിൻ മാക്സി ഡ്രസ്സിലാണ് ആദ്യദിനം പ്രിയങ്ക തിളങ്ങിയത്. ഈജിപ്ഷ്യൻ ദേവതകളെ അനുമസരിപ്പിക്കുന്നതായിരുന്നു ഇത്. ഈ വസ്ത്രത്തിന്റെ പ്രത്യേകതകളും വിലയും തിരയുകയായിരുന്നു ഫാഷനിസ്റ്റകൾ.
ഫുൾ സ്ലീവ്, പാഡഡ് ഷോൾഡർ, പ്ലൻജിങ് നെക്ലൈൻ, റഫിൾസ് എന്നിവയാണ് ഈ ഡ്രസ്സിനെ ആകർഷകമാക്കുന്നത്. ഒരേ സമയം മോഡേൺ, ക്ലാസിക് ഫീൽ ഡ്രസ്സിന് നൽകുന്നു. ഓറഞ്ച് നിറത്തിൽ സീക്വിനുകൾ ചേരുമ്പോൾ ഏത് ആൾക്കൂട്ടത്തിലും പ്രിയങ്ക ശ്രദ്ധ നേടും.
ഡയമണ്ട് നെക്ലേസും മോതിരങ്ങളുമാണ് ആക്സസറീസ്. ആഭരണങ്ങൾ കുറച്ച് ക്ലാസിക് ലുക്കിലാണ് സ്റ്റൈലിങ്. സബ്റ്റിൽ മേക്കപ്പും ഓപ്പൺ ഹെയർസ്റ്റൈലും കൂടിച്ചേർന്നതോടെ പ്രിയങ്കയുടെ പ്രൗഢിയേറി.
ക്ലോത്തിങ് ബ്രാൻഡ് റസാറിയോയുടെ കലക്ഷനിൽ നിന്നുള്ളതാണ് ഈ ഡ്രേപ്ഡ് സീക്വിൻ മാക്സ് ഡ്രസ്സ്. 2520 ഡോളർ (ഏകദേശം 2 ലക്ഷം ഇന്ത്യൻ രൂപ) ആണ് വില. നേരത്തെ ഇതേ പരിപാടിയിൽ കറുപ്പിൽ വെള്ള റഫിളുകളുള്ള ഡൗവ് ഗൗണിലും പ്രിയങ്ക തിളങ്ങിയിരുന്നു.
English Summary : Priyanka Chopra in orange plunging neck dress