കറുപ്പില്‍ ‘കുളിച്ച്’ സൊനാക്ഷി; ഗംഭീരമെന്ന് ആരാധകർ: ചിത്രങ്ങൾ

sonakshi-sinha-looks-classy-in-this-black-co-ord-set
Image Credits: Instagram
SHARE

സ്റ്റൈലിഷ് ‌ചിത്രങ്ങൾ പങ്കുവച്ച് ബോളിവുഡ് സൊനാക്ഷി സിൻഹ . കറുപ്പ് കോ–ഓർഡ് സെറ്റാണ് താരം ധരിച്ചത്. ആക്സസറികളിലും മേക്കപ്പിലും കറുപ്പ് നിറഞ്ഞതോടെ ബ്ലാക് ലേഡിയായി താരം തിളങ്ങി.

sonakshi-sinha-2

റഫിൾ ‘V’ നെക്കും ലോങ് സ്ലീവ്സുമുള്ള ക്രോപ് ബ്ലാക് ടോപ്പിനൊപ്പം ഹൈ വെയ്സ്റ്റ് സാറ്റിൻ സ്കർട്ട് പെയർ ചെയ്തു. മേക്കപ്പിലും ആക്സസറികളിലും കറുപ്പിന് തന്നെയായിരുന്നു മുൻതൂക്കം. വാലിട്ട് കണ്ണെഴുതി. നെയിൽ പോളിഷിലും കറുപ്പ്. നിരവധി കറുപ്പ് മോതിരങ്ങളും സ്മർട്ട് വാച്ചും ബ്ലാക് ഹീൽസും ആക്സസറൈസ് ചെയ്തു. ഒരു വജ്രക്കമ്മലും ധരിച്ചു. പോണി ടെയ്ൽ ഹെയർ സ്റ്റൈൽ കൂടി ചേർന്നതോടെ ക്ലാസിക് ലുക്ക് കൈവന്നു.

sonakshi-sinha-3

കറുപ്പിൽ ‘കുളിച്ചു’ള്ള താരത്തിന്റെ ഈ ലുക്കിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. ഗംഭീരമെന്നാണ് ആരാധകരുടെ അഭിപ്രായം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമിതാഭ് ബച്ചനെയൊക്കെ പ്രൊമോട്ടർ ആക്കാൻ ഇതൊക്കെ മതിയല്ലേ

MORE VIDEOS
FROM ONMANORAMA