ADVERTISEMENT

മെറ്റ്ഗാല വേദിയിൽ അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷിയാൻ ഹോളിവുഡ് നടന ഇതിഹാസം മെർലിൻ മൺറോയുടെ പ്രശസ്തമായ ഗോൾഡൻ ഗൗൺ ധരിച്ചെത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇത് ചരിത്രപ്രാധാന്യമുള്ള വസ്ത്രത്തിൽ കേടുപാടുകൾ വരുത്തിയെന്ന് റിപ്പോർട്ട്. പിന്നാലെ കിമ്മിനെതിരെ വിമർശനം ഉയർന്നു.

വസ്ത്രത്തിലെ ഏതാനും അലങ്കാര തെങ്ങലുകളും ക്രിസ്റ്റലുകളും നഷ്ടപ്പെട്ടതായി മെർലിൻ മൺറോ ചരിത്രകാരനായ സ്കോട്ട് ഫോർറ്റനർ ആരോപിക്കുന്നു. തെളിവായി ഏതാനും ചിത്രങ്ങൾ ദി മെർലിൻ മൺറോ കലക്‌ഷൻ എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവച്ചിട്ടുണ്ട്. 

11962ൽ അന്നത്തെ യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ 45ാം ജന്മദിനാഘോഷ ചടങ്ങിൽ ജന്മദിനഗാനം പാടിയത് മെർലിൻ മൺറോയായിരുന്നു. ഈ ഗൗൺ ആയിരുന്നു വേഷം. 1962ൽ 1440 ഡോളറാണ് മെർലിന്‍ ഈ ഗൗണിനായി മുടക്കിയത്. 1999 ൽ 1.26 മില്യൻ ഡോളറിന് ലേലത്തിൽ പോയി. 2016ലെ ലേലത്തിൽ 4.6 മില്യൻ ഡോളറിന് ലേലം ചെയ്തതോടെ ഗൗൺ ചരിത്രം കുറിച്ചു. 

ഓർലാൻഡോയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഗൗൺ വാടകയ്ക്കെടുത്താണ് മേയ് ആദ്യ വാരം നടന്ന മെറ്റ് ഗാലയിൽ കിം ധരിച്ചത്. ഏഴരക്കിലോയോളം ഭാരം ഇതിനായി കുറച്ചു. ഓർലാൻഡോയിലെ ഒരു മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഗൗൺ കിം വാടകയ്ക്കെടുത്താണ് മേയ് ആദ്യ വാരം നടന്ന മെറ്റ് ഗാലയിൽ ധരിച്ചത്. ഏഴരക്കിലോയോളം ഭാരം ഇതിനായി കുറച്ചു. 

സാറാ സ്കാർട്ടൂറോയെപ്പോലെയുള്ള ചരിത്ര വസ്ത്ര സംരക്ഷകർ കിമ്മിന്റെ പ്രവൃത്തിക്കെതിരെ രംഗത്തെത്തി. ചരിത്രപരമായ പ്രത്യേകതകളുള്ള വസ്ത്രം സംരക്ഷിക്കപ്പെടണമെന്നും അവ ധരിക്കുന്നത് കേടുപാടുകൾ വരുത്തുമെന്നുമായിരുന്നു അവരുടെ വാദം. അങ്ങനെ തന്നെ സംഭവിച്ചു എന്ന വാർത്ത ആശങ്കയോടെയാണ് ഫാഷൻ ലോകവും മെർലിൻ ആരാധകരും കാണുന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com