ലക്ഷ്വറി ഫാഷൻ ലേബൽ ഡേവിഡ് കോമയുടെ ഗൗണിൽ തിളങ്ങി ബോളിവുഡ് സുന്ദരി സാറ അലി ഖാൻ. താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു.
ഹൈ സ്ലിറ്റുള്ള കറുപ്പ് സ്ട്രാപ്പി ഗൗൺ ആണിത്. ട്രാൻസ്പരന്റ് ട്യൂൾ തുണി ഉപയോഗിച്ചിട്ടുണ്ട്. വെള്ള നിറത്തിലുള്ള പാനലും ഗൗണിലുണ്ട്.
മിനിമൽ മേക്കപ്പാണ് ചെയ്തത്. ആഭരണങ്ങൾ അണിഞ്ഞിട്ടില്ല. കറുപ്പ് ഹൈ ഹീൽസ് പെയർ ചെയ്തു. ആമി പട്ടേലാണ് സ്റ്റൈലിങ്.
ഡോവി കോമയുടെ സമ്മർ കലക്‌ഷനിൽ നിന്നുള്ള ഈ ഗൗണിന് 1,485 യൂറോ (ഏകദേശം 1.2 ലക്ഷം രൂപ) വിലയുണ്ട്.