ADVERTISEMENT

വനിത മാഗസിൻ കവർ ഫോട്ടോഷൂട്ടിൽ 30 വർഷം പഴക്കമുള്ള സാരിയിൽ തിളങ്ങി നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത്. വൈലറ്റ് നിറത്തിലുള്ള ബനാറസി സാരി അപ്സൈക്കിൾ ചെയ്തെടുത്തതാണ്. പാരമ്പര്യത്തനിമയ്ക്ക് പുതിയ കാലത്തിന് അനുയോജ്യമായ രീതിയിൽ രൂപമാറ്റം നൽകുകയാണ് ഈ സാരിയിൽ ചെയ്തിരിക്കുന്നത്. 

‘‘വിവാഹ വസ്ത്രങ്ങളോട് എല്ലാവർക്കും വൈകാരികമായ ഒരു അടുപ്പം ഉണ്ടാകും. അമ്മമാരുടെ വിവാഹ സാരികൾ ഗൗൺ ആയി മാറ്റിയെടുക്കാൻ ആ ഗ്രഹിക്കുന്ന ഒരുപാട് പെൺകുട്ടികൾ പ്രാണയിൽ വരാറുണ്ട്. ഈ സാരിയും അത് പോലെ ഒന്നാണ് മുപ്പത് വർഷത്തോളം പഴക്കം ഉണ്ട്. പഴയ ബനാറസ് സാരികൾ നെയ്യുന്ന രീതിയും കലാകാരന്മാരും ഇന്നില്ല. ഡിസൈനുകളും ഇന്ന് കാണാനാവില്ല. അത്തരം സാരികൾ നോർത്ത് ഇന്ത്യയിൽ പലരുടെയും കയ്യിൽ ഉണ്ട്. അവ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. പുതിയ തലമുറയ്ക്ക് ഉപയോഗിക്കാൻ ആവുന്ന വിധത്തിൽ മാറ്റും. അങ്ങനെ റിക്രിയേറ്റ് ചെയ്ത സാരി ആണിത്’’– പൂർണിമ വനിതയോട് പറഞ്ഞു.

കവർ ഷൂട്ടിലെ ചിത്രങ്ങൾ പൂർണിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. പരമ്പരാഗത വിന്റേജ് നെയ്ത്തുകളിൽ നിറയുന്ന പഴമയുടെ ചാരുത, പൈതൃകം, ഓർമകൾ എന്നിവ എപ്പോഴും തന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com