ഫാഷൻ പരീക്ഷണങ്ങൾക്കു േപരുകേട്ട താരമാണ് ജാക്വലിൻ ഫെർണാണ്ടസ്. അൾട്രാ ഗ്ലാമർ ലുക്കിൽ നിരവധി തവണ ജാക്വലിൻ തിളങ്ങിയിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം വീണ്ടും ഫാഷൻ പരീക്ഷണങ്ങളുമായി ശ്രദ്ധ നേടുകയാണ് ബോളിവുഡിന്റെ പ്രിയ താരം. ജാക്വലിന്റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗം തീർത്തു.
ഇളം നീല ബാക്‌ലസ് സീക്വിൻഡ് ടോപ്പും മിനി സ്കർട്ട് സെറ്റുമാണ് താരത്തിന്റെ വേഷം. ടോപ് മെറ്റാലിക് ഷെയ്ഡിലുള്ളതാണ്. ഇതിന്റെ പ്ലൻജിങ് സ്ക്വയർ നെക്‌ലൈൻ ഹോട്ട് ലുക്ക് നൽകുന്നു.
ഗ്ലോസ് ലിപ് ഷെയ്ഡും സ്മോക്കി ഐ മേക്കപ്പും ഹെവി മസ്കാരയും ചേർന്നതോടെ ഡ്രീം ബ്യൂട്ടിയായി താരം മാറി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ചാന്ദ്നി വഹാബിയാണ് സ്റ്റൈലിങ്.
English Summary: Jacqueline Fernandez turns in backless sequin top and mini skirt