ബോൾഡ് ബ്യൂട്ടിഫുൾ സമാന്ത; സാരിയുടെ വില അറിയാമോ?

samantha-flaunts-in-strip-saree
Image Credits: Instagram
SHARE

സ്ട്രിപ് സാരിയിൽ സുന്ദരിയായി തെന്നിന്ത്യൻ താരം സമാന്ത. ‘സേവ് സോയിൽ’ എന്ന പരിപാടിയിലാണു വെള്ളയും കറുപ്പും സ്ട്രിപ്പുകളുള്ള സാരി ധരിച്ച് താരം പങ്കെടുത്തത്. ഈ സാരിയിലുള്ള ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

സാരിയുടെ ബോർഡർ മഞ്ഞയും കറുപ്പും നിറങ്ങളില്‍ ഉള്ളതാണ്. ഒപ്പം ഗോൾഡൻ മഞ്ഞ സ്ലീവ്‌ലസ് ബ്ലൗസ്  പെയർ ചെയ്തതു. കൈകൊണ്ട് നെയ്തെടുത്ത ഈ സാരി ഫാഷൻ ലേബൽ റോ മാൻഗോയാണ് ഒരുക്കിയത്. 32,800 രൂപയാണ് വില.

ബൺ ഹെയർ സ്റ്റൈലും ബോൾഡ് മേക്കപ്പുമാണ് പരീക്ഷിച്ചത്. ഗോൾഡൻ കമ്മലും മോതിരങ്ങളും ആക്സസറൈസ് ചെയ്തു. സമാന്തയുടെ ലുക്ക് ഫാഷൻ ലോകത്തിന്റെ അഭിനന്ദനങ്ങള്‍ നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS