വശ്യം, വ്യത്യസ്തം; ബീച്ച് ഔട്ട്ഫിറ്റിൽ മനംകവർന്ന് ഭൂമി പട്നേക്കര്‍

 bhumi-padnekar-beach-look-is-hot
SHARE

അഭിനയമികവിനൊപ്പം ഫാഷൻ സെൻസ് കൊണ്ടും പ്രശസ്‌തി നേടിയ താരമാണ് ഭൂമി പട്നേക്കർ. ഇപ്പോഴിതാ ബീച്ച് ഔട്ട്ഫിറ്റിലുള്ള സ്റ്റൈലൻ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. ‘പിറന്നാൾ മാസം’എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയത്. ക്രോഷെ ടാൻജെറിൻ ബിക്കിനി ടോപ്പും അതിനുചേർന്ന പാന്റും ഒരു ഓവർസൈസ്‌ഡ് പ്രിന്റഡ് ഷർട്ടുമാണ് ഭൂമി ധരിച്ചത്. 

നോ മേക്കപ് ലുക്കും ഷിമ്മെറി നൂഡ് ലിപ്‌സ്റ്റിക്കും ചേർന്നതോടെ ഭൂമി സുന്ദരിയായി. വ്യത്യസ്‍തവും വശ്യതവുമായ പോസുകളിലുള്ള നാല് ചിത്രങ്ങളാണു താരം പങ്കുവച്ചത്. 

ഭൂമിയുടെ സഹോദരി സമീക്ഷ പട്നേക്കർ ‘എന്റെ ലോബ്‌സ്റ്റർ’എന്ന് കമന്റ് ചെയ്‌തപ്പോൾ ‘കോപ്പി ക്യാറ്റ്’ എന്നായിരുന്നു നടി ഹുമ ഖുറേഷിയുടെ കമന്റ്. ഭൂമയുടെ ആരാധകരും ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA