മഞ്ഞ സാരിയിൽ അതിസുന്ദരിയായി വാണി കപൂർ

vaani-kapoor-flaunts-yellow-saree
Image Credits: Instagram
SHARE

രൺബീർ കപൂറും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തുന്ന ശംഷേരയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. പ്രചാരണ പരിപാടികൾ തകൃതിയായി നടക്കുന്നുണ്ട്. നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്ന വാണി കപൂറിന്റെ സ്റ്റൈലിഷ് ലുക്കുകളാണ് പ്രചാരണ പരിപാടികളിൽ ശ്രദ്ധ നേടുന്നത്.

മഞ്ഞ സാരിയിലുള്ള ചിത്രങ്ങളാണ് താരം അടുത്തിടെ ഇൻ‌സ്‌റ്റഗ്രാമിൽ പങ്കുവച്ചത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്രയാണ് സാരി ഒരുക്കിയത്. ഇൻട്രിക്കേറ്റ് ലേസ് ബോർഡറിലുള്ള ഓർഗൻസ സാരിയ്ക്കൊപ്പം പ്ലെൻജിങ് നെക്‌ലൈനിലുള്ള ബ്ലൗസാണു ധരിച്ചത്. ഒരു കമ്മല്‍ മാത്രമാണ് ആക്സസറി. മിനിമലിസ്‌റ്റിക് മേക്കപ്പും താരത്തിന്റെ ലുക്കിന് മികവേകി..

‘ബ്രൈറ്റ് ആൻഡ് ജസ്‌റ്റ് റൈറ്റ്’എന്നാണു ചിത്രങ്ങൾക്കൊപ്പം വാണി കുറിച്ചത്. സഹതാരങ്ങളും ആരാധകരും താരത്തിന്റെ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS