ADVERTISEMENT

ജീവിതത്തിൽ വസ്ത്രധാരണത്തിന് വലിയ പ്രാധാന്യമുണ്ട്. ഒരു വ്യക്തിയെ ആദ്യമായി കാണുമ്പോൾ വസ്ത്രധാരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റുള്ളവർ വിലയിരുത്തുക. ഇതുകൊണ്ട് മികച്ച രീതിയിൽ വസ്ത്രം ധരിക്കുന്നവരിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതു സ്വാഭാവികമാണ്.

മികച്ച രീതിയിൽ വസ്ത്രം ധരിക്കുക്കാൻ ചിലർക്ക് വളരെ അനായാസം സാധിക്കുന്നു. എന്നാൽ മറ്റു  ചിലർ എത്ര ശ്രമിച്ചാലും ശരിയായ നിറങ്ങൾ തിരഞ്ഞെടുക്കാനോ, കോമ്പിനേഷന്‍ സൃഷ്ടിക്കാനോ സാധിക്കില്ല. കാഴ്ചയിൽ പുതുമയോ വ്യത്യസ്തതയോ തോന്നിപ്പിക്കാനും ഇവർക്കാകില്ല. ഒരുപാട് വസ്ത്രങ്ങൾ ഉണ്ടെങ്കിലും അതു മികച്ച രീതിയിൽ ധരിക്കാൻ സാധിക്കാത്തവരും നിരവധിയാണ്. എന്തുകൊണ്ടാണിത് ? എങ്ങനെ ഈ പ്രശ്നം പരിഹരിക്കാം?

ചിലർ എപ്പോൾ ഷോപ്പിങ്ങിന് പോയാലും ഒരു നിറത്തിൽ തന്നെ ചെന്നെത്തും. ഓരേ നിറത്തിന്റെ പല ഡിസൈനുകള്‍ ആയിരിക്കും അവസാനം വാഡ്രോബ് നിറയെ. ഇതൊഴിവാക്കി അനുയോജ്യമായ വിവിധ നിറങ്ങളിലുള്ള വസ്ത്രങ്ങൾ വാഡ്രോബിൽ എത്തിക്കാം.

പല നിറത്തിലുള്ള ടോപ്പും പാന്റ്സും മിക്സ് മാച്ച് ചെയ്ത് ഉപയോഗിക്കാം. ഏതെങ്കിലും ഒന്ന് മറ്റൊന്നിനൊപ്പം എന്ന രീതിയിലല്ല, കാഴ്ചയിൽ ആകർഷണമാകുന്ന രീതിയിലാണു മാച്ചിങ് ചെയ്യേണ്ടത്. ഒരു നിറത്തോട് യോജിക്കുന്ന മറ്റു നിറങ്ങൾ ഏതാണെന്ന് ഇന്റർനെറ്റിൽ നിന്നു കണ്ടെത്താം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സിന്റെ കോംമ്പിനേഷൻ ടിപ്സ് പിന്തുടരാം. 

ദുപ്പട്ട, സ്കാർഫ് എന്നിവ പല രീതിയിൽ പെയർ ചെയ്തും വ്യത്യസ്തമായ ലുക്ക് ക്രിയേറ്റ് ചെയ്യാം. നിങ്ങൾക്ക് യോജിക്കാത്ത ഒരു ചുരിദാറിനെ മനോഹരമായ ഒരു ദുപ്പട്ടയുടെ ഉപയോഗത്തിലൂടെ അനുയോജ്യമാക്കി മാറ്റാനാവും. സ്കാർഫിനെ പല രീതിയിൽ പെയർ ചെയ്ത് പുതിയ ലുക്ക് ക്രിയേറ്റ് ചെയ്യാനും സാധിക്കും. 

ധാരാളം പണം മുടക്കുക എന്നതല്ല മറിച്ച് ഫലപ്രദമായി പണം മുടക്കാനാണു ശ്രദ്ധിക്കേണ്ടത്. മികച്ചതും ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ വിലക്കുറവിൽ വാഡ്രോബിൽ എത്തിക്കാനാകുമെങ്കിൽ അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തണം. ആമസോൺ പ്രൈം ഡേ ഷോപ്പിങ് പോലുള്ളവ മികച്ച സാധ്യതയാണ്. വസ്ത്രങ്ങൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട് ആണ് നൽകുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച കലക്‌ഷനുകൾ സെയിലിൽ ഉണ്ട്. മികച്ച കുർത്തികൾ വാങ്ങാൻ ക്ലിക് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com