ബലന്‍സിയാഗ ടേപ്പ് വസ്ത്രമാക്കി ലിസ്സോ; മാതൃക കിം കർദാഷിയാൻ

lizzo-wraps-herself-in-balenciaga-caution-tape
(ഇടത്) ലിസ്സോ, (വലത്) കിം കർദാഷിയാൻ
SHARE

കുറ്റകൃത്യവും അപകടവും നടന്ന സ്ഥലങ്ങളിൽ മുന്നറിയിപ്പിനായി െപാലീസ് ഉപയോഗിക്കാറുള്ള ഡക്റ്റ് ടേപ്പ് ചുറ്റിയെത്തി 2022 പാരിസ് ഫാഷൻ വീക്കിൽ അമേരിക്കൻ സൂപ്പർ മോഡൽ കിം കര്‍ദാഷിയാൻ ശ്രദ്ധ നേടിയിരുന്നു. ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ബാലൻസിയാഗയുടെ പേര് പ്രിന്റ് ചെയ്ത ടേപ്പ് ആണു കിം അന്നു ഉപയോഗിച്ചത്. കിമ്മിന് പിന്നാലെ ഇതേ രീതിയിലെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗായികയും ഗ്രാമി പുരസ്ക്കാര ജേതാവുമായ ലിസ്സോ. 

എല്ലേ യുകെ മാഗസീന്റെ കവര്‍ ഫോട്ടോ ഷൂട്ടിനായാണു ലിസ്സോ ബലന്‍സിയാഗ ടേപ്പ് ചുറ്റിയെത്തിയത്. ഈ ഫോട്ടോഷൂട്ടിനിടയിലെ രസകരമായ നിമിഷങ്ങൾ ലിസ്സോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ശരീരചലനം കഠിനമാക്കുന്ന ഈ കോസ്റ്റ്യം ധരിച്ച് തന്‍റെ വൈറൽ ഗാനത്തിനു ചുവട് വയ്ക്കാന്‍ ‌ലിസ്സോ ശ്രമിക്കുന്നതാണു വിഡിയോയിലുള്ളത്.

ഇരുണ്ട നിറവും തടിച്ച ശരീരവും കാരണം മറ്റുള്ളവരുടെ അംഗീകാരം നേടിയെടുക്കാന്‍ കഷ്ടപ്പെടേണ്ടി വന്നതായി ലിസ്സോ എല്ലേ മാഗസിനു നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. പോപ്പ് താരം എന്ന നിലയില്‍ ജനങ്ങള്‍ ഇപ്പോള്‍ തന്നെ സ്നേഹിക്കുന്നു. എന്നാല്‍ ആദ്യ കാലത്ത് ഇതായിരുന്നില്ല സ്ഥിതി. ഫാഷന്‍ രംഗത്ത് ഏതു ശരീരപ്രകൃതിയുള്ളവർക്കും സ്ഥാനം ഉണ്ടാകണമെന്നും ലിസ്സോ പറഞ്ഞു. തനിക്ക് വേണ്ടി ഫാഷന്‍ ബ്രാന്‍ഡുകള്‍ പ്രത്യേക വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിനെ അഭിനന്ദിച്ച താരം, തടിച്ചവരായ സമൂഹത്തിലെ ദശലക്ഷക്കണക്കിന് ആളുകൾക്കും ഇതു ലഭ്യമാകണമെന്നും കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}