ഗൗണിൽ അൾട്രാ ഹോട്ട്; റാംപിൽ ‘തീ പടർത്തി’ മലൈക അറോറ

malaika-arora-in-ultra-hot-look
Image Credits: Instagram
SHARE

എഫ്ഡിസിഐ ഇന്ത്യ കൗച്ചർ വീക്ക് 2022 വേദിയിൽ ഗ്ലാമറസ് ലുക്കിൽ തിളങ്ങി താരസുന്ദരി മലൈക അറോറ. രോഹിത് ഗാന്ധി, രാഹുൽ ഖന്ന ഡിസൈനർമാർ ഒരുക്കിയ ഗൗണിലാണു ഷോ സ്റ്റോപ്പറായി താരം റാംപിലെത്തിയത്. 

കറുപ്പ് ഷീർ ഗൗൺ ആണ് മലൈക ധരിച്ചത്. തിളങ്ങുന്ന ഡീറ്റൈലിങ് ഗൗണിനെ ആകർഷകമാക്കി. ഹൈ നെക്‌ലൈനും പ്ലൻജിങ് നെക്‌ലൈനും ഹോട്ട് ലുക്ക് നൽകി. നിലം മുട്ടി കിടക്കുന്ന ട്രെയ്ൻ ഡീറ്റൈലിങ് നാടകീയത നിറച്ചു. ഇതോടൊപ്പം മലൈകയുടെ സൗന്ദര്യം കൂടിച്ചേർന്നതോടെ റാംപിൽ ‘തീ’ പടർന്നു. പോയിന്റ് മേക്കപ്പും സ്ലീക്ക് ഹെയർ സ്റ്റൈലുമാണ് താരം തിരഞ്ഞെടുത്തത്.

തരുൺ തഹിലിയാനി, രാഹുൽ മിശ്ര, വരുൺ ബാൽ എന്നീ ഡിസൈനർമാരും ഷോയുടെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}