‘വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു’; റാംപിലെ അനുഭവം പങ്കുവച്ച് രശ്മിക മന്ദാന

rashmika-mandanna-had-butterflies-walking-at-fashion-week-for-the-first-time
Image Credits: Instagram
SHARE

ന്യൂഡൽഹിയിൽ നടന്ന ഇന്ത്യൻ കൗച്ചർ വീക്കിന്റെ ഭാഗമായി തെന്നിന്ത്യൻ താരസുന്ദരി രശ്മിക മന്ദാന. രശ്മിക ആദ്യമായാണു റാംപിൽ ചുവടുവച്ചത്. ഡിസൈനർ വരുൺ ബാലിന്റെ ഷോ സ്റ്റോപ്പറായാണു താരം എത്തിയത്. 

വരുണിന്റെ പുതിയ കലക്‌ഷനായ ‘ന്യൂ ലീഫിൽ’ നിന്നുള്ള ചുവപ്പ് ബ്രൈഡൽ ലെഹങ്കയാണു രശ്മിക ധരിച്ചത്. മോഡേൺ ഫീച്ചറുകൾ സമന്വയിപ്പിച്ചാണു ഡിസൈൻ ചെയ്തിരിക്കുന്നത്. അൾട്രാ ചിക് ലുക്കിള്ള ബ്ലൗസും ഡെക്രേറ്റഡ് സ്കർട്ടും ചേരുന്നതോടെ സ്വപ്ന സുന്ദരിയായി താരം മാറി.

ആദ്യമായി റാംപിൽ ചുവടുവച്ചപ്പോൾ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നതു പോലെ തോന്നിയെന്ന് രശ്മിക സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘ആദ്യമായാണു ഡൽഹിയിൽ. ആദ്യമായാണ് ഒരു ഫാഷൻ വീക്കിൽ. എന്റെ വയറ്റിൽ ചിത്രശലഭങ്ങൾ പറന്നു. ഒരു പ്രൊഫഷനൽ മോഡലിനെപ്പോലെ നടക്കാൻ ഞാന്‍ ശ്രമിച്ചു. പക്ഷേ അതു വിജയിച്ചില്ല. എങ്കിലും മികച്ച അനുഭവമായിരുന്നു. നന്ദി വരുൺ ബാൽ’’– രശ്മിക കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}