ADVERTISEMENT

വസ്ത്ര വൈവിധ്യങ്ങളുടെ വിസ്മയ കാഴ്ചയൊരുക്കി ജെഡി ഫാഷൻ ഡിസൈൻ അവാർഡ് നിശ ഹോട്ടൽ ലെ മെറിഡിയനിൽ നടന്നു. രാജ്യത്തെ പ്രീമിയം ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നായ ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയാണ്

ഷോ സംഘടിപ്പിച്ചത്. ‘പ്രകൃതിയുമായി സമന്വയം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പന്ത്രണ്ട് ഡിസൈനർമാരുടെ വ്യത്യസ്ത കലക്‌ഷനുകളാണ് പ്രശസ്ത മോഡലുകള്‍ റാംപില്‍ എത്തിച്ചത്. 

 

ഹിഡൻ ജൂവൽസ്, എക്‌സ്‌കർഷൻ, പീസ് ബൈ പീസ്, സെറാഫ്, ലാഗോം, ബ്ലെമിഷ്, മോർഗാന, വെനുലെ, നബി, ടൈംലെസ് യൂഫോറിയ, ഓൾഡ് സ്‌കൂൾ പെറ്റൽസ്, സെൽസംവെസ് എന്നിങ്ങനെ പ്രകൃതിയുടെ കരസ്പർശമായ  കലക്‌ഷനുകൾ വേദിയിലെത്തി. 

 

ജാപ്പനീസ് സംസ്കാരത്തിന്റെ വാബി-സാബി തത്ത്വചിന്തയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ശേഖരം, സാരിക്ക് ആധുനിക ഡിസൈനിങ്ങ് നൽകുന്ന അതുല്യ സ്പർശം, പ്രകൃതിയുമായി ചേർന്ന് നിൽക്കുന്ന, ഭൂമിയെ അടുത്തറിയുന്ന,  ചിന്തോദ്ദീപകമായ ഡിസൈനർ വസ്ത്രങ്ങൾ എന്നിവ ഏറെ ശ്രദ്ധേയമായി. 

 

ഈ വർഷത്തെ ജെഡി ഫാഷൻ ഡിസൈൻ അവാർഡ  ആറ്  നഗരങ്ങളിലാണ് സംഘടിപ്പിക്കുന്നതെന്ന് ജെഡി ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഡിറക്ടർ (സൗത്ത്) സാന്ദ്ര ആഗ്നസ് ഡിസൂസ പറഞ്ഞു. ചടങ്ങിൽ സെലിബ്രിറ്റികൾ, പ്രശസ്ത ഫാഷൻ കൺസൾട്ടന്റുമാർ, ഡിസൈനർമാർ, ഫാഷൻ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com