മൈലാഞ്ചി നെക്‌ലേസുമായി പ്രീത; കൊള്ളാം എന്ന് ആരാധകർ: ചിത്രങ്ങൾ

preetha-pradeep-new-photoshoot-goes-viral
Image Credits: Preetha Pradeep / Instagram
SHARE

സിനിമ–സീരിയൽ താരം പ്രീത പ്രദീപിന്റെ ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ചരിത്ര സിനിമകളിലെ തമ്പുരാട്ടിമാരെ ഓർമിപ്പിക്കുന്ന ലുക്കിലാണ് താരം. എന്നാൽ താരത്തിന്റെ മൈലാഞ്ചി നെക്‌ലേസിലാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞത്. 

സ്റ്റേറ്റ്മെന്റ് നെക്‌ലേസിന്റെ ഡിസൈനിലാണു കഴുത്തിൽ മൈലാഞ്ചി ഇട്ടിരിക്കുന്നത്. മെഹന്ദി ആർട്ടിസ്റ്റ് റംസിസയയാണ് ഈ മൈലാഞ്ചി മാല ഒരുക്കിയത്. ആൻസൺ അലക്സ് അൽഫോൺസ്, ഡാനിയേൽ റോബർട്ട് ഡേവിഡ് എന്നിവർ ചിത്രങ്ങൾ പകർത്തി. 

കസവു സാരി തോളിനു മുകളിലൂടെ ധരിച്ച്, മുടി ഒരു വശത്തേക്ക് മടക്കി വച്ച് പ്രീത തമ്പുരാട്ടിയായി ഒരുങ്ങി. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് അക്സസറീസ്. നോസ് റിങ് ആണ് ഇക്കൂട്ടത്തിൽ ശ്രദ്ധേയം. താരത്തിന്റെ ലുക്കിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

ഇന്ത്യൻ വംശജയായ മീനു ഗുപ്ത മുൻപ് മൈലാഞ്ചി ബ്ലൗസ് ഒരുക്കിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഹെന്ന ടാറ്റൂ ആർട്ടിസ്റ്റ് സുജാത ജെയ്ൻ ആണ് മീനുവിനായി ഹെന്ന ബ്ലൗസ് ഒരുക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}