ADVERTISEMENT

ഫാഷൻ പരീക്ഷണങ്ങൾക്കു വേണ്ടിയാണോ ഉർഫി ജാവേദ് ജീവിക്കുന്നതെന്ന് ചിന്തിച്ചാൽ തെറ്റു പറയാനാകില്ല. ഒന്നിനു പുറകെ ഒന്നായി താരത്തിന്റെ ലുക്കുകൾ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്. അതും ഇതുവരെ മറ്റാരും പരീക്ഷിക്കാത്ത ഔട്ട്ഫിറ്റുകളിൽ. അതേത്തുർന്നുണ്ടാകുന്ന ട്രോളുകളെയും വിമർശനങ്ങളെയും താരം മുഖവിലയ്ക്ക് എടുക്കുന്നില്ല. ‘ഗാലക്സി ഡ്രസ്സ്’ ആണു താരത്തിന്റെ പുതിയ പരീക്ഷണം. പതിവു പോലെ ഈ ലുക്കും ട്രോളുകളിൽ സ്ഥാനം പിടിച്ചു.

 

ഒരു അവാർഡ് ഷോയിലാണ് ‘ഗാലക്സി ഡ്രസ്സിൽ’ ഉർഫി തിളങ്ങിയത്. മിനി ഓഫ് ഷോൾഡർ ഡ്രസ്സ് ആണിത്. തിളങ്ങുന്ന മെറ്റീരിയലിലാണ് ഡ്രസ്സിന്റെ പകുതി ഭാഗം. എന്നാൽ മറുഭാഗത്ത് ചർമത്തിന്റെ നിറത്തിലുള്ള ടൈറ്റ് മെറ്റീരിയലാണുള്ളത്. കണ്ടാൽ അവിടെ വസ്ത്രമില്ല എന്നു തോന്നും. ഇതോടെ ട്രോളുകൾ നിറഞ്ഞു. ഡ്രസ്സിന്റെ പകുതി എവിടെ എന്നാണ് ഉർഫിയോട് ട്രോളന്മാർ ചോദിക്കുന്നത്. നൃത്തം ചെയ്യുന്ന നക്ഷത്രങ്ങളുടെ കൂട്ടമാണ് ഈ വ്യത്യസ്തമായ ഔട്ട്ഫിറ്റിന് പ്രചോദനമെന്ന് ഉർഫി കുറിച്ചു. ശ്വേത ഗുർമീത് കൗർ ആണ് ഔട്ട് ഫിറ്റ് ഒരുക്കിയത്. 

 

ഹിന്ദി സീരിയലുകളിലൂടെയാണ് ഉർഫി അഭിനയരംഗത്തേക്ക് എത്തിയത്. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മത്സരാർഥിയായി ശ്രദ്ധ നേടി. പിന്നീട് ഫാഷൻ പരീക്ഷണങ്ങളിലൂടെ പ്രശസ്തയായി. അൾട്രാ ഹോട്ട് ലുക്കുൾ പലപ്പോഴും വിമർശനങ്ങൾക്കു കാരണമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com