ADVERTISEMENT

ഫാഷൻ സെൻസിന്റെ കാര്യത്തിൽ താരസുന്ദരി മലൈക അറോറയെ വിശ്വാസിക്കാം. ഒരിക്കലും ആരാധകരെയോ ഫാഷൻ ലോകത്തെയോ താരം നിരാശപ്പെടുത്തില്ല. വർഷങ്ങളായി ബോളിവുഡിന്റെ ഫാഷൻ ലോകം മലൈക അടക്കി ഭരിക്കുന്നു. താരത്തിനു വെല്ലുവിളി ഉയർത്താൻ യുവതാരങ്ങൾക്കു പോലും സാധിക്കുന്നില്ല. മലൈകയുടെ പുതിയ ഫോട്ടോഷൂട്ടും ശ്രദ്ധ േനടുകയാണ്. ബോളിവുഡിന്റെ ഫാഷൻ ക്വീൻ താൻ തന്നെയെന്ന് അടിവരയിടുന്നതാണ് ഈ ചിത്രങ്ങളും.

Arora-2

ഫാഷൻ ലേബൽ എലീ മാഡി എക്സ് യാസ് കൗച്ചറിൽ നിന്നുള്ള കോസ്റ്റ്യൂം ആണ് താരം ധരിച്ചത്. ഗോൾഡൻ സിൽവർ സീക്വിനുകളുള്ള ബീജ് ഗൗണ്‍ ആയിരുന്നു ഇത്. റൈസ്ഡ് നെക്‌ലൈൻ, ഫുൾ ലെങ്ത് സ്ലീവസ്, വെർട്ടിക്കൽ ലൈൻ പാറ്റേൺസ്, ഫ്ലോർ ലെങ്ത് ഹെമിലൈൻ എന്നിവയായിരുന്നു ഗൗണിന്റെ പ്രത്യേക. 

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മനേക ഹരിസിംഗണിയാണ് താരത്തെ ഗ്ലാമറസ് ലുക്കിൽ ഒരുക്കിയത്. ആഭരണങ്ങൾ പരമാവധി കുറച്ചാണ് സ്റ്റൈൽ ചെയ്തത്. ഗോൾഡൻ ഐ ഷാഡോ, പിങ്ക് ലിപ് ഷെയ്ഡ്, മസ്കാര, ഐലൈനർ, ഡ്യൂ ബേസ് എന്നിവ ഹൈലൈറ്റ് ചെയ്ത് പാർട്ടി സ്റ്റൈൽ മേക്കപ് ആണു പിന്തുടർന്നത്. താരത്തിന്റെ ലുക്കിന് നിരവധി അഭിനന്ദനം ലഭിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com