ADVERTISEMENT

പ്രിയങ്ക ചോപ്രയും ഭർത്താവ് നിക് ജോനസും ന്യൂയോർക്കിൽ ഒരു അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായി, ഡിസൈനർ പ്രഭാൽ ഗുരുഗ്, ലൗറ ബ്രൗൺ, രാധിക ജോനസ്, സരിത ചൗധരി എന്നിവർക്കായിരുന്നു ക്ഷണം. ഇതിനിടെ പകർത്തിയ ചിത്രങ്ങൾ താരം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കറുപ്പ് ബാക്‌ലസ് മാക്സി ഡ്രസ്സ് ധരിച്ചാണ് പ്രിയങ്ക വിരുന്നിനെത്തിയത്. താരത്തിന്റെ ക്ലാസിക് ലുക്ക് അഭിനന്ദനം നേടിെയടുത്തു. 

 

ഫാഷൻ ലേബല്‍ കെയ്ത്തിൽ നിന്നുള്ളതാണ് ഈ ഡ്രസ്സ്. ഹൈ റെയ്സ് ഹാൾട്ടർ കോളർ, ഫീർ ഫുൾ ലെങ്ത് സ്ലീവ്സ്, ഷോൾഡർ കട്ടൗട്ട്സ്, പുറകു വശത്തുള്ള ലെയ്സ്, താഴ്ഭാഗത്തെ ഫ്ലീറ്റുകൾ എന്നിവ ചേരുന്നതാണ് ഡ്രസ്സ്. 2 ലക്ഷം രൂപയാണ് വില.

 

സ്റ്റൈലിഷ് ഗോൾഡ് ചെയിനും സ്ലീക് ഗോൾഡ് ബ്രേസ്‌ലറ്റും ഹൂപ് മോഡൽ കമ്മലും താരം ആക്സസറൈസ് ചെയ്തു. ഓപ്പൺ ഹെയർ സ്റ്റൈലും സബ്റ്റിൽ സ്മോക്കി ഐ മേക്കപ്പും ചേർന്നതോടെ പ്രിയങ്ക അത്താഴവിരുന്നിലെ ശ്രദ്ധാകേന്ദ്രമായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com