68 ഇരട്ട മോഡലുകൾ റാംപിൽ; വിസ്മയിപ്പിച്ച് ഗുച്ചിയുടെ ട്വിൻസ്ബർഗ്

gucci-68-twin-models-mila-fashion-week
Image Credits: gucci / Instagram
SHARE

മിലാൻ ഫാഷന്‍ വീക്കിന്റെ റാംപിൽ 68 ജോഡി ഇരട്ട മോഡലുകളെ അവതരിപ്പിച്ച് ഇറ്റാലിയൻ ലക്ഷ്വറി ബ്രാൻഡ് ഗുച്ചി. കാഴ്ചയില്‍ സമാനത പുലർത്തുന്ന ഇരട്ട സഹോദരങ്ങളാണ് റാംപിലെത്തിയത്. ബ്രാൻഡിന്റെ ക്രിയേറ്റീവ് ഡയറക്ടർ അലസ്സാൻഡ്രോ മിഷേലിന്റെ അമ്മയ്ക്കും ഇരട്ട സഹോദരിക്കും ആദരമർപ്പിച്ചാണ് ഇത്. ഗുച്ചി ട്വിൻസ്ബർഗ് എന്നായിരുന്നു ഷോയുടെ പേര്. 

gucci-fashion-show-2

‘‘എറാൾഡ, ഗ്വിലേന എന്നീ രണ്ടു അമ്മമാരുടെ മകനാണ് ഞാൻ. ഇരട്ടത്വത്തെ തങ്ങളുടെ അസ്തിത്വത്തിന്റെ ആത്യന്തിക മുദ്രയാക്കി മാറ്റിയ രണ്ട് അസാധാരണ സ്ത്രീകൾ. അവർ ഒരേ ശരീരമായിരുന്നു. ഒരേ പോലെ വസ്ത്രം ധരിച്ചു. മുടി കെട്ടിവച്ചു. അവർ അവിശ്വസനീയമാംവിധം സാമ്യമുള്ളവരയിരുന്നു. അവരായിരുന്നു എന്റെ ലോകം’’– ഷോയെക്കുറിച്ചുളള അറിയിപ്പിൽ അലസ്സാൻഡ്രോ മിഷേൽ കുറിച്ചു.

gucci-fashion-show-1

‌കാണികളെ രണ്ടു വശത്തായി ഇരുത്തിയാണ് ഷോ തുടങ്ങിയത്. റാംപിന്റെ മധ്യഭാഗം തിരിച്ചിരുന്നു. ഒരു വശത്തുള്ള കാണികൾക്ക് സഹോദരങ്ങളിൽ ഒരാളെ മാത്രം കാണുന്ന രീതിയിലായിരുന്നു ഇത്. പിന്നീട് മറ മാറ്റി റാംപ് പൂർണമായി കാണാൻ അവസരം ഒരുക്കി. ഇതോടെ ഒരുപോലെ വസ്ത്രം ധരിച്ച് ഇരട്ട മോഡലുകൾ കാഴ്ചയിലെത്തി. ഇത്തരത്തിൽ 68 ജോഡികളെ കണ്ടത് കാണികളെ അമ്പരപ്പിച്ചു. മികച്ച പ്രതികരണമാണ് ഗുച്ചിയുടെ ട്വിൻബർഗ് ഷോയ്ക്ക് ഫാഷൻ ലോകത്തുനിന്നും ലഭിച്ചത്.

gucci-fashion-show-4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA