നിറവയറുമായി ആലിയ; 1.8 ലക്ഷത്തിന്റെ ഗൗണിൽ തിളങ്ങി: ചിത്രങ്ങൾ

actress-alia-bhatt-baby-bump-in-beautiful-golden-gown
Image credits: Alia Bhatt/ Instagram
SHARE

ടൈം 100 ഇംപാക്ട് 2022 അവാർഡ്സിൽ തിളങ്ങി ബോളിവുഡ് താരം ആലിയ ഭട്ട്. അവാർഡുമായി നിൽക്കുന്ന ചിത്രങ്ങൾ ആലിയ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. സിംഗപ്പൂരിൽ ഞായറാഴ്ചായായിരുന്നു പരിപാടി.

ഗ്രീക്ക് ദേവതമാരെ അനുസ്മരിപ്പിക്കുന്ന ബ്രോൺസ് ഗോൾഡൻ കേപ് ഗൗൺ ആയിരുന്നു താരത്തിന്റെ വേഷം. ഗർഭകാലത്തിലൂടെ കടന്നു പോകുന്ന ആലിയയ്ക്ക് കംഫർട്ട് ആയ രീതിയിലാണ് ഗൗണിന്റെ ഡിസൈൻ. 1.8 ലക്ഷം രൂപയാണ് ഇതിന്റെ വില. നിറവയറിൽ കൈവച്ചുള്ള ആലിയയുടെ ചിത്രം ആരാധരുടെ ഹൃദയം കവർന്നു.

alia-bhatt-2

ഇന്ത്യൻ ഡിസൈനർമാരായ ഗൗരി, നൈനിക എന്നിവരുടെ ലേബലില്‍ നിന്നുള്ളതാണ് ഈ വസ്ത്രം.  ലൈറ്റ് ആക്സസറീസ് ആണ് പെയർ ചെയ്തിട്ടുള്ളത്. വജ്രത്തിന്റെയും സ്വർണത്തിന്റെയും മോതിരങ്ങൾ, കമ്മൽ, ബ്രസ്‌ലറ്റ് എന്നിവയായിരുന്നു ഇത്. മെറ്റാലിക് നെയിൽ പോളിഷ്, നൂഡ് ലിപ് ഷെയ്ഡ്, മസ്കാര, ബഷ് എന്നിവയെല്ലാം ചേർന്നതോടെ ആലിയ റെഡ്കാര്‍പറ്റ് കീഴടക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA